എന്തിനാണ് ഫോമിൽ അല്ലാത്ത രാഹുലിനെ ഇന്ത്യൻ ടീം ചുമക്കുന്നത്

0
1202
views

ഫോർമാറ്റ്‌ ഏതായാലും എന്നും സ്‌കോഡിൽ ഇയാളുടെ പേര് കാണാം,അടുത്ത കാലത്തായി ടീമിന് ഒരു ഉപകാരവും ഇല്ല, ടാലെന്റ്റ് ഉണ്ടെന്നു പറഞ്ഞു ആരും വരരുത്, ടാലെന്റ്റ് ആയതു കൊണ്ടാണ്.ടീമിൽ വന്നത് പക്ഷെ എന്നെങ്കിലും ഒകെ അത് പൊടി തട്ടി പുറത്തിടുക്കണം, പണ്ട് എന്നോ അടിച്ച നാലു സെഞ്ചറിയുടെ പേരിൽ ഇവനൊന്നും ഇനിയും അവസരം കൊടുക്കരുത്.

ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി ഫോമിലേക്ക് തിരിച്ചു വരട്ടെ. അത് വരെ അവസരം കാത്തു നിൽക്കുന്ന ഫോമിലുള്ളവർ കളിക്കട്ടെ , പല കളികളും പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷെ എന്നും അനാവശ്യ ഷോട്ടിലൂടെ വിക്കറ്റുകൾ നഷ്ടപെടുത്തപ്പോൾ ഇയാളിലുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ടിരിക്കുന്നു, ഒരു കളി നോക്കി വിലയിരുത്തുന്നതല്ല, അടുത്ത കാലത്തായി ഇയാളുടെ ഒരു നല്ല ഇന്നിംഗ്സ് കണ്ടത് ഇംഗ്ലണ്ട് ടെസ്റ്റിലെ അവസാന ഇന്നിങ്സിൽ മാത്രമാണ്,Ipl മികച്ച ഫോമിലായിരുന്നെങ്കിലും പിന്നീടങ്ങോട്ട്
പറയാൻ മാത്രം ഉള്ള ഇന്നിങ്‌സുകൾ ഒന്നോ രണ്ടോ മാത്രമാണ്, ഓസീസ് ടെസ്റ്റിൽ കൂടി പരാജയപ്പെട്ടാൽ ഇടുത്തു വെളിയിൽ ഇടുന്നതാവും ടീമിന് ഗുണം ചെയ്യുക.

ട്വന്റിയിൽ മികച്ച റെക്കോർഡുകളും റാങ്കിങ്ങിൽ പോലും വിരാടിനെക്കാളും രോഹിതിനെക്കാളും മുന്നിലുള്ള പ്ലയർ ആണ്, കഴിവ് ഉള്ളത് കൊണ്ടാണ് അവിടെ എത്തിയത്, പക്ഷെ ഇന്നു പഴയ രാഹുലിന്റെ നിഴൽ മാത്രമാണ്, തുടർച്ചയായി ഫോം ഔട്ടാവുമ്പോൾ പഴയ റെക്കോർഡുകൾ നോക്കി നിലനിർത്താൻ മാത്രം
പിറകിലല്ല ടീം ഇന്ത്യ, പാർട്ട്‌ ടൈം ബൗൾ കൂടി ചെയ്യാൻ പറ്റുന്ന റൈന ജാദവ് അത്പോലെ ഇയാളെക്കാൾ നന്നായി ബാറ്റ് ചെയ്യുന്ന റായിഡു, അയ്യർ ഒകെ പുറത്തുണ്ട് എന്ന് കൂടി ഓർക്കണം
ഫോമിലേക് തിരിച്ചു വരുന്നത് വരെ എങ്കിലും മാറ്റി നിർത്തണം.

നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെക്കാം, ഇത് പോസ്റ്റ് ചെയ്തത് കൊണ്ട് ആരും എന്നെ രാഹുൽ വിരോധി ആക്കരുത്, നന്നായി കളിച്ചാൽ സ്‌പോർട് ചെയ്യാനും മുന്നിൽ ഉണ്ടാവും, ഇപ്പോഴുള്ള അയാളുടെ ഫോമിൽ അയാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

#noupi

LEAVE A REPLY

Please enter your comment!
Please enter your name here