വേദനയായി ശ്രീലങ്കയില്‍ കൊല്ലപ്പെട്ട റസീന

0
140
views

ത്യാഗത്തിന്റേയും പ്രതീക്ഷയുടേയും സ്‌നേഹത്തിന്റേയും ഓര്‍മ്മ പുതുക്കുന്ന ഈസ്റ്റര്‍ ദിനത്തില്‍ സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ് ശ്രീലങ്ക സാക്ഷിയായത്. രാജ്യം നടുങ്ങി വിറച്ച സ്‌ഫോടന പരമ്പരയില്‍ മരണസംഖ്യ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഏകദേശം 290 പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി റസീന ഉള്‍പ്പെടെ 6ഇന്ത്യക്കാര്‍ മരിച്ചതായാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചത്. കാസര്‍ഗോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ശ്രീലങ്കയില്‍ തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നോര്‍ക്ക അധികൃതര്‍ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here