ഇന്ത്യ ഓസീസ് ടെസ്റ്റ്; നിലപാട് വ്യക്തമാക്കി സ്റ്റീവോ

0
180
views

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്ബരയുടെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കാനിരിക്കെ ഓസ്‌ട്രേലിയയ്ക്ക് സ്റ്റീവ് വോയുടെ മുന്നറിയിപ്പ്. ഇത്തവണ പരമ്ബര നേടണമെങ്കില്‍ കങ്കാരുക്കള്‍ വളരെയേറെ കഷ്ടപ്പെടേണ്ടി വരുമെന്നാണ് മുന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ പറയുന്നത്. ഇന്ത്യക്ക് പരമ്ബര നേടാന്‍ ഏറ്റവും വലിയ അവസരമാണ് ഇത്തവണത്തേത്.

ഈ പര്യടനത്തിനായി അവര്‍ ദീര്‍ഘനാളായി തയാറെടുപ്പിലായിരുന്നുവെന്നും വോ പറയുന്നു. ഇത്തവണത്തെ പരമ്ബര ഒപ്പത്തിനൊപ്പമുള്ളതാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരിക്കും ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി. അതേസമയം ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിംഗ് നിര മികച്ചതെന്നാണ് മുന്‍ പേസര്‍ ജെഫ് ലോസണ്‍ പറയുന്നത്.

ഇന്ത്യക്ക് മികച്ച പേസര്‍മാരെയാണ് ലഭിച്ചിരിക്കുന്നത്. ഒരു സംഘമെന്ന നിലയില്‍ അവരെ നാളുകളായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അവരുടെ ജോലിയും നന്നായി നിര്‍വഹിക്കുന്നുണ്ടെന്നും ലോസണ്‍ പറഞ്ഞു. അഡ്‌ലെയ്ഡില്‍ ആറിനാണ് ആദ്യ ടെസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here