തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കും വേണ്ടി;തുറന്നു പറച്ചിലുമായി ജാക്കി ചാൻ

0
237
views

ലോകത്തിന് ഇതിഹാസതാരമാണ് ജാക്കി ചാന്‍. ബ്രൂസ്‌ലിക്ക് ശേഷം ലോകം കണ്ട മികവുറ്റ ആക്ഷന്‍ സ്റ്റാര്‍. അറുപത്തിനാലും വയസിലും ജാക്കിച്ചാന്‍ താരമാണ്. അയാളുടെ സിംഹാസനത്തിന് തെല്ലും ഇളക്കമില്ല. വെളളിത്തിരയിലെ സൂപ്പര്‍താരമാണെങ്കിലും കുത്തഴിഞ്ഞ ജീവിതത്തിനു ഉടമയായിരുന്നു ജാക്കി ചാന്‍. ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ജാക്കി ചാന്‍. ഡിസംബര്‍ ആദ്യം പുറത്തുറങ്ങാനിരിക്കുന്ന ആത്മകഥ ‘നെവര്‍ ഗ്രോ അപ്പി’ലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഹോങ്കോങിലെ സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കി ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും ആയിരുന്നു. പ്രതിസന്ധികളിലൂടെയായിരുന്നു കുട്ടിക്കാലം. ഇപ്പോഴും വായിക്കാനും എഴുതാനും തനിക്ക് അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്ന ജാക്കിച്ചാന്റെ കുട്ടിക്കാലം മികച്ചതായിരുന്നില്ല. പഠിക്കാന്‍ മോശമായ ജാക്കിച്ചാനെ പിതാവ് ഓപ്പറ സ്‌കൂളില്‍ അയച്ചാണ് പഠിപ്പിച്ചത്. ക്രുരമായി വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചിരുന്ന ആ സ്‌കൂളില്‍ അഭിനയവും ആയോധന കലയും പഠിക്കാന്‍ ജാക്കി ചാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here