കൊഹ്‌ലിയെ പിടിച്ചു നിലക്ക് നിർത്താൻ ഞങ്ങളുടെ ബൗളെർമാർക് കഴിയും

0
243
views

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ ടെസ്റ്റ് പരമ്ബരയില്‍ മെരുക്കാന്‍ സ്റ്റാര്‍ക്ക്-കമ്മിന്‍സ്-ഹേസല്‍ വുഡ് എന്നിവരുള്‍പ്പെട്ട തങ്ങളുടെ പേസ് ബോളിംഗ് ത്രയത്തിന് സാധിക്കുമെന്ന് ഓസീസ് നായകന്‍ ടിം പെയിന്‍. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഡോട്ട് കോം ഓസ്ട്രേലിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരമ്ബരയ്ക്കായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും, പരമ്ബരയില്‍ തങ്ങളുടെ പ്രധാന വെല്ലുവിളിയാവാന്‍ സാധ്യതയുള്ള കോഹ്ലിയെ തടഞ്ഞ് നിര്‍ത്തുന്നതിനെക്കുറിച്ചും പെയിന്‍ മനസ് തുറന്നത്.

തങ്ങളുടെ പേസ് ബൗളര്‍മാര്‍ അവരുടെ ഏറ്റവും മികവില്‍ പന്തെറിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ക്കാമെന്നാണ് പെയിനിന്റെ പക്ഷം. “ശാന്തത പാലിച്ച്‌ പന്തെറിയാനായിരിക്കും തങ്ങളുടെ പേസര്‍മാര്‍ ശ്രമിക്കുക എന്നാല്‍ ആക്രമണം വേണ്ടിടത്ത് അതിന് തുനിയാനും തങ്ങള്‍ മടിക്കില്ല. കോഹ്ലിയെ തടഞ്ഞ് നിര്‍ത്തുക എന്ന വെല്ലുവിളി ഏറ്റവും ഫലപ്രദമായി നിറവേറ്റാന്‍ തങ്ങളുടെ പേസ് ബൗളിംഗ് ത്രയത്തിന് കഴിയും, അവര്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്ന് മാത്രം.” പെയിന്‍പറഞ്ഞുനിര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here