ഗൗതം ഗംഭീർ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

0
169
views

ന്യൂ ഡല്‍ഹി: 2011 ഐ സി സി ലോകകപ്പില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ച അഭിമാന താരം ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2014 ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയത്തിലേക്ക് നയിച്ചത് ഗംഭീറിന്റെ ബാറ്റിംഗ് ആണ്. 58 ടെസ്റ്റും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 4154 റണ്‍സും, 147 ഏകദിന മല്‍സരങ്ങളില്‍ നിന്നും 5238 റണ്‍സും ട്വന്റി20യില്‍ 37 രാജ്യാന്തര മല്‍സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഏകദിന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വരുന്ന ഐ പി എല്‍ മത്സരങ്ങളിലും ഗംഭീര്‍ ഉണ്ടാകില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഗംഭീര്‍ വിരമിക്കല്‍ വിവരം ഔദ്യോഗികമായി അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here