ടെസ്റ്റ് പരമ്പരയിൽ വിജയ സാദ്യത ഓസ്‌ട്രേലിയെക്കെന്നു രഹാനെ

0
550
views

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്ബരയില്‍ ഇപ്പോഴും വിജയസാധ്യത ആതിഥേയരായ ഓസ്ട്രേലിയക്ക് തന്നെയെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. പരമ്ബരയിലെ ആദ്യ മത്സരത്തിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് രഹാനെ പരമ്ബരയിലെ ഇന്ത്യയുടെ സാധ്യതകളെ പറ്റിതുറന്നുപറഞ്ഞത് . വമ്ബന്‍ താരങ്ങള്‍ ഇല്ലെങ്കിലും പരമ്ബര സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിക്കുമെന്നും ഇവിടുത്തെ സാഹചര്യങ്ങള്‍ അവര്‍ക്ക് അറിയാമെന്നും ഒപ്പം ചരിത്രവും അവര്‍ക്കനുകൂലമാണെന്നും രഹാനെ പറഞ്ഞു .

“എനിക്ക് തോന്നുന്നു സ്വന്തം നാട്ടില്‍ കളിക്കുന്ന ഏത് ടീമും ശക്തരാണ് അവര്‍ക്ക് ആത്മവിശ്വാസമുണ്ടാകും ഈ പരമ്ബരയില്‍ ഇപ്പോഴും വിജയസാധ്യത ഓസ്‌ട്രേലിയക്ക് തന്നെയാണ് .അവരെ ലളിതമായി കാണാന്‍ ഞങ്ങള്‍ ഒരുക്കമല്ല . സ്മിത്തിന്റെയും വാര്‍ണറിന്റെയും അഭാവം അവര്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയാണ് എന്നാല്‍ അത് അവരെ ദുര്‍ബലരാകുമെന്ന് എനിക്ക് തോന്നുന്നില്ല . ” അഡ്ലെയ്ഡില്‍ രഹാനെ വ്യക്തമാക്കി.ഓസ്ട്രേലിയക്ക് മികച്ച ബൗളിങ് നിരയുണ്ടെന്നും ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കാന്‍ വേണ്ടത് മികച്ച ബൗളര്‍മാര്‍ ആണെന്നും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു .

LEAVE A REPLY

Please enter your comment!
Please enter your name here