മധുര രാജയുടെ രണ്ടാം വരവ് ദിവസങ്ങൾക്കുള്ളിൽ

0
159
views

മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. വമ്ബന്‍ ഹിറ്റായ പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി മധുരരാജയ്‌ക്കുണ്ട്.

പ്രഖ്യാപന വേളമുതല്‍ തന്നെ മികച്ച സ്വീകാര്യതയായിരുന്നു മധുര രാജയ്ക്ക് ലഭിച്ചിരുന്നത്. പോക്കിരി രാജ പോലെ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും മധുര രാജയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഈ മാസം 20ന് ആരംഭിക്കും

പോക്കിരി രാജയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികപരമായി മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലും ഉണ്ടാവുമെന്നും അറിയുന്നു. ചിത്രത്തില്‍ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ലിച്ചി എന്ന അന്ന രാജനും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here