വിവാഹ വാർഷികം അടിച്ചു പൊളിച്ചു വിരട്ടും അനുഷ്‌കയും

0
315
views

അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ് വിരാട് കോഹ്ലിയും അനുഷ്‌കയും വിവാഹിതരായത്. ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിന്‍ചിറ്റോയിലെ ആഢംബര റിസോര്‍ട്ടില്‍ വച്ച് ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ മുതല്‍ ഇരുവരും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞു. അവരുടെ വിവാഹവും, വിവാഹ സത്ക്കാരവും, വിവാഹ വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷമായിരുന്നു. ആ ആഘോഷങ്ങളും ആശംസകളും സമ്മാനിച്ച ദിനത്തിന് ഇന്നേക്ക് ഒരു വയസ് തികയുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലാണ് കോഹ്ലി അനുഷ്‌കയ്ക്ക് മിന്നു ചാര്‍ത്തിയത്.

വിവാഹ വാര്‍ഷിക ദിനത്തില്‍ പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ഇരുവരുടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഏറെ ശ്രദ്ധ നേടുകയാണ്. ‘ഒരു വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. സമയം എത്ര വേഗമാണ് പറന്ന് പോകുന്നത്. എന്റെ ഏറ്റവുമടുത്ത സുഹൃത്തിന്, എന്റെ ആത്മസഖിക്ക്, വിവാഹ വാര്‍ഷികാശംസകള്‍’ എന്ന മനോഹര വാക്കുകളോടൊപ്പം വിവാഹ ചിത്രവുമായിരുന്നു കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കാലം കടന്നു പോകുന്നതേ അറിയാതിരിക്കുക എന്നത് സ്വര്‍ഗീയമാണ്. ഒരു നല്ല പുരുഷനെ വിവാഹം കഴിക്കുക എന്നത് സ്വര്‍ഗ തുല്യമാണ്’ എന്ന കുറിപ്പിനൊപ്പം വിവാഹ ദിവസത്തെ നല്ല നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചത്. ഇരുവരുടെയും ആശംസകള്‍ക്കൊപ്പം തങ്ങളുടെ ആശംസകളും ചേര്‍ത്തു വെയ്ക്കുകയാണ് ഇരുവരുടെയും ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here