അടുത്ത ടാറ്റൂ എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ എന്ന് ആമേൻ നായിക….

0
252
views

ആമേൻ, നോർത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകൾ എന്നീ മലയാള സിനിമകളിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സ്വാതി റെഡ്‌ഡി. ഇപ്പോൾ വിവാഹശേഷം ഭർത്താവായ വികാസിനൊപ്പം ഇന്തൊനേഷ്യയിലാണ് സ്വാതി താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തകയ്ക്ക് കൊടുത്ത അഭിമുഖത്തിൽ രസകരമായ കാര്യങ്ങളാണ് സ്വാതി പങ്കുവച്ചത്. തന്റെ ഭർത്താവിനെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമൊക്കെയാണ് സ്വാതി തുറന്നു സംസാരിച്ചത്.

തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ അത് ആ നിമിഷത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ സ്വാതി ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാൽ അത് തന്റെ ഭർത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നും പറഞ്ഞു

കൈവിരലിലെ ഹൗർഗ്ലാസ് ടാറ്റു ഏത് നിമിഷമാണോ അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കിൽ അത് എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ.’ സ്വാതി പറഞ്ഞു.

സിനിമയിൽ വന്ന സമയത്ത് സ്വതിക്കുണ്ടായ മോശമായ അനുഭവത്തെക്കുറിച്ചും താരം സംസാരിച്ചു. സിനിമയിൽ എത്തിയ കാലത്ത് തന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ഒരു എംഎംഎസ് തന്നെ വേദനിപ്പിച്ചെന്നും അതിൽ ഒരു പുരുഷനൊപ്പമുള്ളത് താനാണെന്ന് പല മാധ്യമങ്ങളും വാർത്ത കൊടുത്തത് വേദനിപ്പിച്ചെന്നും സ്വാതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here