സച്ചിൻ 194 റൺസിൽ നിൽക്കുമ്പോൾ മുൾട്ടാൻ ടെസ്റ്റിലെ വിവാദമായ ഡിക്ലറേഷനിലെ യാഥാർഥ്യം എന്ത് ..വായിച്ചു നോക്കാം

0
623
views

ഇമ്രാൻ ഫർഹാത്തെന്ന അത്രയൊന്നും ബൗളിംഗ് മികവ് അവകാശപ്പെടാനില്ലാത്ത
ഒരു പാർട്ടൈം സ്പിന്നറുടെ പന്തിൽ
അലസമായ ഒരു ഫുട് മൂവ്മെന്റിലൂടെ വളരെ സിംപിളായ ഒരു റിട്ടേൺ ക്യാച്ച് നൽകി യുവരാജ് സിംഗ് പുറത്താവുന്നു.
സ്‌കോർ-675/5.

Yes,the score is enough.Come back boys…! its d time for a declaration !

ക്രിക്കറ്റ്ലോകം കണ്ട ഏറ്റവും ജന്റിൽമാനായ രാഹുൽ ദ്രാവിടെന്ന അന്നത്തെ ക്യാപ്റ്റൻ ഇന്ത്യൻ ഇന്നിങ്സിന് അവിടെ തിരശീലയിടുകയാണ്.
ക്രിക്കറ്റിന്റെ ഏതു ഫോർമാറ്റിലായാലും വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും സ്വപ്നം കാണാത്ത ‘ the mother of battles’ എന്നറിയപ്പെടുന്നൊരു ഇന്ത്യ-പാക് മത്സരം,ആദ്യ ഇന്നിംഗ്സ്,650 ൽ പരം റൺസ്..ഏതൊരു ക്യാപ്റ്റനും ധീരമായി സ്വീകരിക്കാവുന്ന ഒരു പെർഫെക്ട് ഡിക്ലറേഷൻ ഡിസിഷൻ. പക്ഷെ, അതെപ്പോഴാണ് ‘ദി മോസ്റ്റ് കോൻട്രൊവേർഷ്യൽ ഡിക്ലറേഷൻ എവർ’ എന്ന നിലയിലേക്ക് ക്രിക്കറ്റ് ചരിത്രത്തിൽ സ്ഥാനം പിടിച്ചത്.അതിനുള്ള ഉത്തരം അതേ മൊമെന്റിൽ തന്നെ
നോൺ-സ്‌ട്രൈക്കർ എൻഡിൽ കുറിച്ചുവെച്ചിട്ടുണ്ടായിരുന്നു.

Sachin Tendulkar was unbeaten on 194 !

അതേ,പറഞ്ഞുവരുന്നത് 2004 ലെ മുൾട്ടാൺ ടെസ്റ്റിനെ കുറിച്ചാണ്.ഒരിൻഡ്യാക്കാരന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറി നേട്ടത്തോടെ വീരേന്ദർ സെഹ്‌വാഗ് ബാറ്റുകൊണ്ടു ചരിത്രം രചിച്ച ടെസ്റ്റ്.ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആഘോഷമായി കൊണ്ടാടേണ്ടിയിരുന്ന ഒരു മത്സരം ആ ഒറ്റ തീരുമാനത്തിലൂടെ അങ്ങനെ വിവാദങ്ങളുടെ പടുകുഴിയിലേയ്ക്കു തള്ളിവിടപ്പെടുകയായിരുന്നു.

ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കാൻ 16 ഓളം ഓവറുകൾ ബാക്കിനിൽക്കെ എന്തിനായിരുന്നു അങ്ങനെയൊരു ഡിക്ലറേഷൻ?
ദ്രാവിഡിനെ ആരെങ്കിലും അതിനു നിർബന്ധിക്കുകയായിരുന്നോ?
അതോ ഒരു ക്യാപ്റ്റന്റെ നെവേർ ബെച്ചിങ് എന്നു അഭിനന്ദിക്കപ്പെടേണ്ട ദി മോസ്റ്റ് വൈറ്റൽ ഇൻഡിവിജുവൽ ഡിസിഷനോ?പാക് മാധ്യമങ്ങളടക്കം ആ സംഭവത്തെ ക്രിക്കറ്റിലെ സമീപകാല ദുരന്തങ്ങളിൽ ഒന്നായി ചിത്രീകരിച്ചുകൊണ്ടു വിവാദങ്ങൾക്കു കോപ്പുകൂട്ടി.
ഇരയാക്കപ്പെട്ടത് സച്ചിൻ ടെണ്ടുൽക്കറായതു കൊണ്ടുതന്നെ ആ വിവാദങ്ങളുടെ ബാറ്റൺ സന്തോഷത്തോടെ ഏറ്റുവാങ്ങാൻ ആയിരങ്ങൾ പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു.സ്വാർത്ഥനായ ദ്രാവിഡിന്റെ തന്നിഷ്ടപ്രകാരമുള്ള തീരുമാനമെന്ന് കിംവദന്തികൾ പരന്നപ്പോൾ ഷോയിബ് അക്തറിന്റെ നൂറു മൈൽ വേഗതയിൽ ചീറിപ്പാഞ്ഞുവരുന്ന തീയുണ്ടകളിൽപ്പോലും പതറാതിരുന്ന ആ ജന്റിൽമാന്റെ വൻമതിലിനു ഇളക്കം സംഭവിക്കുകയായിരുന്നു.

‘I do the same ,when Miandad was on twenty short of a triple hundred and it’s great when team interests went beyond personal milestones’ പാകിസ്ഥാൻ ക്രിക്കറ്റിലെ ഇതിഹാസമായ ഇമ്രാൻ ഖാൻ രംഗത്തേക്ക് വന്നു.അതേസമയം തന്നെ സച്ചിന്റെ അടുത്ത സുഹൃത്ത് കൂടിയായ സഞ്ജയ് മഞ്ജരേക്കറുടെ ക്യാപ്റ്റനുള്ള പിന്തുണ ‘the greatest ever team decision in Indian Cricket ‘ എന്നായിരുന്നു.

സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായ സൗരവ് ഗാങ്ഗുലിയുടേതായിരുന്നു ആ ഡിക്ലറേഷൻ തീരുമാനമെന്നതായിരുന്നു മറ്റൊരു വാർത്ത.ക്രിക്കറ്റിലെ എല്ലാ നിർണ്ണായകമായ സന്ദർഭങ്ങളിലും ദി ബ്രേവ് ഹാർട്ട് എന്നു വിശേഷിപ്പിക്കാവുന്ന സൗരവിനോട് ഏഴു വർഷങ്ങൾക്കു ശേഷം ഒരിക്കൽ അതേപ്പറ്റി ചോദിച്ചപ്പോൾ ‘ I don’t wish to speak.This was between two individuals and should stay that way’ എന്നായിരുന്നു അദ്ദേഹം പറഞ്ഞൊഴിഞ്ഞത്.ആരാണ് ആ രണ്ടു പേർ,കൃത്യമായി സച്ചിനും ദ്രാവിഡും തന്നെയെന്ന് അനുമാനം.

പക്ഷെ,സൗരവ് പറഞ്ഞു എന്നു പറയുന്നതും ദ്രാവിഡ് നടപ്പാക്കിയതും ഒരേ ടീം വിന്നിങ് സ്ട്രാറ്റർജി തന്നെയായിരുന്നു എന്നതാണ് സത്യം.ഡ്രിങ്ക്‌സ് വരെ ടീം ബാറ്റ് ചെയ്തിട്ട് ബ്രേക്കിനുശേഷം പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുക.പിന്നീടുള്ള ഒരു മണിക്കൂറോളം അവരെ ബാറ്റ് ചെയ്യിപ്പിച്ചുകൊണ്ടു അന്നുതന്നെ ഏതാനും വിക്കറ്റുകൾ നേടുക.എന്നാൽ യുവരാജിന്റെ വിക്കറ്റ് വീണതോടുകൂടി ഏഴോളം പന്തുകൾ എറിയാതെ അമ്പയർ ഡ്രിങ്ക്‌സ് ബ്രേക്ക് വിളിച്ചു.പിന്നീട് മത്സരം തുടങ്ങിയാൽ സച്ചിന്റെ 200 വരെ ടീം കാത്തുനിൽക്കേണ്ടതായി വരും.ചിലപ്പോൾ അതു അദ്ദേഹത്തിന് ഒരു പന്തിൽ നേടാനായേക്കും.പക്ഷെ,വീണ്ടും ബ്രെക്കിന്‌ ശേഷം മാത്രമേ പാക് ഇന്നിംഗ്സ് തുടങ്ങാനാവുകയുള്ളൂ എന്നത് നഷ്ടമാക്കാനിടയുള്ള ഓവറുകൾ കണക്കിലെടുത്തപ്പോൾ അത്തരമൊരു തീരുമാനത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.എല്ലാം തകിടം മറിച്ചത് അപ്രതീക്ഷിത സമയത്തുള്ള യുവരാജിന്റെ ആ വിക്കറ്റായിരുന്നു.

പാകിസ്ഥാനെതിരായ നിർണ്ണായകമായ മൂന്നു ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റിലെ തന്നെ രണ്ടാം ദിനം,അതും പാക് മണ്ണിൽ.വിവാദങ്ങൾക്കു അറുതിവരുത്തേണ്ടത് മറ്റാരേക്കാളും സച്ചിന്റെ തന്നെ ഉത്തരവാദിത്തമായിരുന്നു.
പതിവിനു വിപരീതമായൊരു പ്രസ് മീറ്റിങ് വൈകുന്നേരം തന്നെ മുൾട്ടാൻ പ്രസ് ബോക്സിൽ.സച്ചിനും മീഡിയ മാനേജർ അമൃത് മാധുരും ഒപ്പം സെഹ്‌വാഗും കടന്നുവരുന്നു.ആ ബോഡി ലാങ്വേജിൽ തന്നെ കടുത്ത നിരാശയും വിഷമവും പ്രകടമായിരുന്നുവെങ്കിലും ഒരിക്കലും വിവാദങ്ങൾപ്പൊക്കം സഞ്ചരിക്കാനാഗ്രഹിക്കാത്ത,എല്ലാവരും കണ്ടുശീലിച്ച സച്ചിനപ്പുറം പുതുമയൊന്നും ആ പ്രസ് മീറ്റിങ്ങിനും അവകാശപ്പെടാനുണ്ടായിരുന്നില്ല.

“The decision to declare when standing at 194 had been taken mutually.”

മനഃപൂർവമല്ലെങ്കിൽക്കൂടിയും ആഭ്യന്തര സ്ഫോടനങ്ങൾക്കും പടലപ്പിണക്കങ്ങൾക്കുമൊക്കെ കാരണമായിത്തീർന്നേക്കാവുന്ന ഒരു വലിയ വിവാദത്തെ തന്റെ പ്രതിഭ മുഴുവൻ ചാർത്തിയ ഒരു മഗ്നിഫിഷന്റ് സ്‌ട്രെയിറ്റ് ഡ്രൈവിലൂടെ ബൗണ്ടറി ലൈനിനപ്പുറത്തേക്കു കടത്തിക്കൊണ്ട് എന്നെന്നേക്കുമായി ക്ലൈമാക്സ് കുറിക്കുകയായിരുന്നു സച്ചിൻ അവിടെ….
#sachin

Credits :-Vimal Nath VG
Sachin Fans Club Kerala SFCK.

LEAVE A REPLY

Please enter your comment!
Please enter your name here