കാലിക്കറ്റ് എക്സ്‌പ്രസ്, കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം വെള്ളിത്തിരയിലേക്ക്.

0
36

കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം വെള്ളിത്തിരയിലേക്ക്. ‘കാലിക്കറ്റ് എക്സ്‌പ്രസ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ ആണ്. മജീദ് മാറഞ്ചേരി തിരക്കഥയും സംഭാഷണവും എഴുതുന്ന സിനിമ അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും പൂര്‍ത്തിയാക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
നൂറിൽപരം പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തില്‍ അഭിനയിക്കും. 2021 ജനുവരിയിൽ ചിത്രീകരണം തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് നിർമാണം.

ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രി 7.40 ഓടെയാണ് നാടിനെ നടുക്കിയ വിമാനാപകടം നടക്കുന്നത്. ദുബൈയിൽ നിന്ന് പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്. കനത്ത മഴയെ തുടർന്ന് ലാൻഡിങ്ങിന് ഇടയിൽ തെന്നിമാറിയതാണ് അപകടകാരണം. തെന്നിവീണ വിമാനം രണ്ടാമത് വീണ്ടും ടേക്ക് ഓഫ് ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വിമാനം രണ്ടായി പിളർന്നിരുന്നു. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here