പൈനാപ്പിൾ നൽകി ഗർഭം,യുവതികൾ നിറഞ്ഞ ആശ്രമം; നിത്യാനന്ദയെ ‘ഒളിപ്പിച്ച’ നിഗൂഢദ്വീപ്

0
106

കേവലം മണ്ടത്തരങ്ങൾ മാത്രം പറയുന്ന കോമാളി എന്ന മുഖമാണ് നിത്യാനന്ദ എന്ന വിവാദ ആൾദൈവത്തിന് പലരും കൽപ്പിച്ച് നൽകുന്നത്. എന്നാൽ വർഷങ്ങൾ കൊണ്ട് അയാൾ ചെയ്തുകൂട്ടിയ ക്രൂരതകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ഒടുവിൽ ഇന്റ്ർപോൾ വരെ തിരയുന്ന കുറ്റവാളിയായ നിത്യാനന്ദ സ്വന്തം റിസർവ് ബാങ്കും സ്വർണത്തിൽ നിർമിച്ച കറൻസിയും പ്രഖ്യാപിച്ചു. കൈലാസിയൻ ഡോളർ എന്ന് അറിയപ്പെടുന്ന ഒരു കറൻസി 11.66 ഗ്രാമോളം സ്വർണത്തിലാണ് നിർമിക്കുന്നത് എന്ന് നിത്യാനന്ദ വ്യക്തമാക്കി. ലോകത്തെ തന്നെ വെല്ലുവിളിക്കുകയാണ് നിത്യാനന്ദയുടെ ജീവിതം.

എന്തും ചെയ്യാൻ മടിക്കാത്ത വെറും ‘കട്ട ലോക്കലാണ്’ ‍ഞാനെന്ന് ചിരിച്ചുകൊണ്ടു പറയുന്ന സന്യാസി. ശാസ്ത്രം തോറ്റൊളിക്കുന്ന മണ്ടത്തരങ്ങളുടെ കേന്ദ്രം. മാനസിക സമ്മർദം കുറയ്ക്കാൻ തമിഴ് കലർന്ന ഇയാളുടെ ഇംഗ്ലിഷ് പ്രസംഗങ്ങൾ ഉപകരിക്കുമെന്നാണ് കണ്ടവരുടെ കമന്‍റുകള്‍. ഇയാൾ പറയുന്നതും ചെയ്യുന്നതും എല്ലാം സാമാന്യബുദ്ധിക്ക് നിരക്കാത്തത് ആയിട്ടും ഇയാളെ കേൾക്കാൻ, ഇയാളെ പിന്തുടരാൻ ജനലക്ഷങ്ങൾ ഒഴുകിയെത്തി. ഇവിടുത്തെ നിയമവും നിയമപാലകരും ജനപ്രതിനിധികളും അയാളുടെ വിടുവായത്തത്തിന് സല്യൂട്ട് അടിച്ചു. ഇന്ന് ഇന്റർപോൾ വരെ തിരയുന്ന കുറ്റവാളിയായിട്ടും അയാൾ സ്വന്തമായി തുടങ്ങിയ രാജ്യത്തിരുന്ന് തുടങ്ങാൻ പോകുന്ന റിസർവ് ബാങ്കിനെ പറ്റിയും അവിടെ സ്വന്തം പടമുള്ള കറൻസിയെ പറ്റിയും ഒരു കൂസലുമില്ലാതെ ലോകത്തോട് സംസാരിക്കുന്നു. ആരാണ് ഈ നിത്യാനന്ദ പരമശിവം..?

2000ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. അതിന് മുമ്പു തന്നെ വാർത്തകളിൽ ഇടം പിടിച്ച മനുഷ്യൻ. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീക്ക് സ്വാമി പൂജിച്ച് നൽകിയ പൈനാപ്പിൾ കഴിച്ചതോടെ ഗർഭം ധരിക്കാനായി. അവർ അമ്മയായി. ഈ വാദങ്ങളോടെയാണ് നാലാളുടെ ഇടയിൽ നിത്യാനന്ദ പേരുകാരനായത്. പിന്നെ 20 വർഷം കൊണ്ട് അമ്പരപ്പിക്കുന്ന വളർച്ച. കോടാനുകോടിയുടെ സമ്പാദ്യം. ടൺ കണക്കിന് സ്വർണവും വെള്ളിയും ആഭരണങ്ങളും. 50 രാജ്യങ്ങളിലായി ആശ്രമങ്ങളും പിന്തുടർച്ചക്കാരും ഉണ്ടെന്ന അവകാശവാദവും.കണ്ണടച്ച് തുറക്കും മുമ്പുള്ള ഈ വളർച്ചയ്ക്ക് പറയാൻ അത്ര സുഖമല്ലാത്തൊരു ഭൂതകാലമുണ്ട് നിത്യാനന്ദയ്ക്ക്. ഞാൻ പോയിടത്തുനിന്നൊക്കെ എന്നെ അടിച്ചോടിക്കാതിരുന്നെങ്കിൽ ‍ഞാൻ ഇങ്ങനെ ആകുമായിരുന്നോ എന്ന് ഒരിക്കൽ അയാൾ തന്നെ ചോദിച്ചിട്ടുണ്ട്. കുപ്രസിദ്ധിയിലൂടെ നേടിയ ഒരു അതിപ്രശസ്തിയുടെ കഥ.

തമിഴ്നാട്ടിലെ തിരുവണ്ണാമലൈയ്ക്കടുത്തുള്ള കീഴ്ക്കച്ചിറാപ്പട്ട് എന്ന സ്ഥലത്ത് 1977ലാണ് നിത്യാനന്ദയുടെ ജനനം. രാജശേഖരൻ എന്നാണ് അച്ഛനും അമ്മയും നൽകിയ പേര്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച രാജശേഖരനു സ്കൂളിൽ പോകാൻ താൽപര്യമുണ്ടായിരുന്നില്ല. ചെറുപ്പം മുതലേ ആത്മീയതയോടാണ് താൽപര്യം. എങ്ങനെയും സന്ന്യാസിയാകണം എന്നാതായിരുന്നു അയാളുടെ ചിന്ത. വീട്ടിൽകഴിയുന്നതിനെക്കാൾ കൂടുതൽ ക്ഷേത്രങ്ങളുടെ പരിസരത്ത് കഴിയാനായിരുന്നു െകാതി.

തിരുവണ്ണാമലൈയിലെത്തുന്ന സന്ന്യാസിമാർ അയാളിൽ വലിയ സ്വാധീനം ചെലുത്തി. അങ്ങനെ 1995ൽ സന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തിൽ എത്തി രാജശേഖരൻ. പത്തുവർഷം അവിടെ നിന്നു പഠിച്ചെങ്കിൽ മാത്രമേ സന്യാസം സ്വീകരിക്കാൻ സാധിക്കൂ എന്ന് മനസിലാക്കിയ രാജശേഖരൻ, നാലുവർഷം കൊണ്ട് പഠനം നിർത്തി മടങ്ങി. പിന്നീട് ജിവിക്കാൻ പല പണികൾ ചെയ്തു. എന്നിട്ടും തൃപ്തി വരാതെ ആത്മീയ വഴിയിലേക്ക്തന്നെ തിരിച്ചെത്തി. പവിഴക്കുണ്ട് മലയിൽ സ്ത്രീകൾ നടത്തുന്ന ആശ്രമത്തിൽ ചേർന്നു. അവിടെ സ്ഥിരം തലവേദനകൾ ഉണ്ടാക്കി. ഒടുവിൽ ചതിയിലൂടെ ആശ്രമം തന്നെ കൈക്കലാക്കും എന്ന സ്ഥിതി വന്നതോടെ അയാളെ അവിടെ നിന്നും ആട്ടിപ്പായിച്ചു. പിന്നീട് ആത്മീയ പ്രഭാഷണവും രോഗസൗഖ്യവുമായി മധുരയുടെ തെരുവിലേക്ക്. അവിടെ നിന്ന് ബെംഗളൂരുവിലെ ഒരു ചെട്ടിയാരുടെ രോഗം സുഖപ്പെടുത്താൻ പോയ നിത്യാനന്ദയുടെ ജീവിതം അവിടെ മുതൽ മാറി മറിഞ്ഞു.

2000ൽ ആശ്രമം തുടങ്ങിയ നിത്യാനന്ദ പ്രശസ്തനാകുന്നത് 2010 ലാണ്. ഒരുകാലത്ത് തെന്നിന്ത്യൻ താരസുന്ദരിയായിരുന്ന നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ പുറത്തുവന്നതായിരുന്നു അയാളുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവ്. എന്നാൽ ആ വർത്തകൾ ദോഷത്തേക്കാൾ ഏറെ നിത്യാനന്ദയ്ക്ക് ഗുണം ചെയ്തുവെന്ന് ചരിത്രം തെളിയിക്കുന്നു. പിന്നീടങ്ങോട്ട് തോഴിമാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഇടയിൽ നിറയുന്ന നിത്യാനന്ദയെയാണ് കണ്ടത്. ഗ്രാഫിക്സിന്റെ സഹായത്തോടെ ഇയാൾ കാട്ടുന്ന കോപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരുടെ എണ്ണം ലക്ഷങ്ങളാക്കി. അങ്ങനെ ഡിജിറ്റൽ ലോകത്ത് നിത്യാ�

LEAVE A REPLY

Please enter your comment!
Please enter your name here