ഫാനിസം എന്നത് ക്രിട്ടിസസം എന്നതിന്റെ ഷോർട് ഫോർമോ എന്ന് മാധുരി

0
165

ജോജു ജോർജ് പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ സിനിമയാണ് ജോസഫ്.ഒരു നല്ല ക്രൈം ത്രില്ലെർ സിനിമയായിരുന്നു ജോസഫ്. തന്റെ ഭാര്യയും മകളും മരിച്ചതിൽ ദുരൂഹത ഉണ്ടെന്ന് അറിഞ്ഞ് അത് സമൂഹത്തിൽ എത്തിക്കാൻ വേണ്ടി ജോസഫ് എന്ന കഥാപാത്രം നടത്തുന്ന കുറ്റാന്വേഷണ കഥയാണ് ജോസഫ്. നിരവധി നല്ല അഭിപ്രായങ്ങൾ ലഭിച്ച സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു.

എന്നാൽ ഈ ഒറ്റ ഹിറ്റ്‌ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മാധുരി ബ്രഗാൻസ്.ലീസമ്മാ എന്ന കഥാപാത്രമായിട്ടാണ് മാധുരി സിനിമയിൽ എത്തിയത്.ഒറ്റ സിനിമയിലൂടെ നിരവധി ആരാധകരെയാണ് താരം നേടിയത്. അതും ചുരുങ്ങിയ സമയത്തിനുള്ളിൽ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമായിട്ട് താരം എത്താറുണ്ട്.ആരാധകരുടെ പേരിൽ നടത്തുന്ന സൈബർ ആക്രമണവും ട്രോളും ഭയന്ന് പ്രിയപ്പെട്ട ചിത്രം എഡിറ്റ്‌ ചെയേണ്ടി വരുന്ന അവസ്ഥയെ കുറിച്ചാണ് മാധുരി ഇപ്പോൾ വെളിപ്പെടുത്തുന്നത്.

നമ്മൾക്ക് കൂടുതൽ ഇഷ്ടമുള്ള ഫോട്ടോ ആരാധകരുടെ പേരിൽ വരുന്ന ആളുകളുടെ വിമർശനവും ട്രോളും കാരണം സ്വയം വട്ട് പിടിക്കാതിരിക്കാൻ വേണ്ടി എഡിറ്റ്‌ ചെയേണ്ടി വരുന്നു. ഫാനിസം എന്ന് പറയുന്നത് ക്രിട്ടിസസം എന്നതിന്റെ ഷോർട് ഫോർമോ എന്ന ക്യാപ്ഷനോടെ ഒരു ചിത്രം പങ്കുവെച്ചിരിക്കുരുകയാണ് താരം.ചുരുങ്ങിയ സമയത്തിനുള്ളിൽ ക്യാപ്ഷൻ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു.


മാധുരി ബ്രഗാൻസ്