മലപ്പുറം ഉന്നത ഉദ്യോഗസ്ഥരടക്കം 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

0
34

മലപ്പുറം കലക്ടർ കെ.ഗോപാലകൃഷ്ണനും ഡെപ്യൂട്ടി കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. കലക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ എ.എസ്.പി ഹേമലതക്കും പോസിറ്റീവാണ്. മലപ്പുറം എസ്.പിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിരീക്ഷണത്തില്‍ പോയി.

നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു.
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയും ക്വാറന്‍റൈനില്‍ പോയി. ജില്ലാ പൊലീസ് മേധാവിയുടെ കാര്യലത്തിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിരീക്ഷണത്തിൽ പോയത്. ശില്‍പ ഉൾപ്പടെ 4 പേരാണ് പ്രാഥമിക സമ്പര്‍ക്കത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here