രക്ഷാപ്രവർത്തകരിൽ ഒരാളുടെ മൊബൈൽ നിന്ന് എൻ്റെ വാട്സ് ആപ്പിലേക്ക് അവൾ അയച്ച ആ സന്ദേശം ആയിരിക്കും ഒരു പക്ഷെ ഞാൻ ജീവിതത്തിൽ കേട്ട ഏറ്റവും വലിയ ആശ്വാസ സന്ദേശം, വൈറലായി വാപ്പയുടെ കുറിപ്പ്

0
36

ഇതെൻ്റെ മകൾ ഇഷൽ16 വയസ്സ്, നിങ്ങളിൽ പലർക്കും അറിയാവുന്ന പോലെ കാലിക്കറ്റ് എയർപോർട്ടിൽ തകർന്ന IX 1344 ലെ യാത്രക്കാരി, വിമാനം റൺ വേയിൽ യിൽ നിന്നും 35 അടി താഴേക്ക് പതിച്ചു മുന്നു ഭാഗമായി വേർപ്പെട്ട് തകർന്ന നിലയയിൽ, ജീവിതത്തിൽ ഒരിക്കലും നേരിടേണ്ടി വരും എന്നു ചിന്തിക്കാത്ത രീതിയിലുള്ള അപകടം, മുതിർന്നവർ പോലും എല്ലാ നിയന്ത്രണവും വിട്ട് എന്താണ് സംഭവിച്ചതെന്നും, എന്ത് ചെയ്യണമെന്നും അറിയാതെ പരിഭ്രാന്തരായ സമയം, അപകടത്തിൻ്റെ ആദ്യ ആഘാതത്തിൽ നിന്നും മുക്തമായ ഉടനെ സമചിത്തത വീണ്ടെടുത്ത് ,തളർന്ന് വീണു കിടക്കുന്ന ഭാര്യയെ വെള്ളം നല്കി ആശ്വസിപ്പിച്ച്, തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ മകന് അവൾ ധരിച്ചിരുന്ന കവറാൾ ടൈ മുറിച്ചെടുത്ത് മുറിവ് കെട്ടി ,കാലിന് ഗുരുതരമായി പരിക്ക് പറ്റിയ രണ്ടാമത്തെ മകളെ പരിചരിച്ച് , അതിനു പുറമെ വിമാനത്തിൻ്റെ ‘ ഡോറ് തുറക്കാൻ പറ്റാതെ കുടുങ്ങിക്കിടന്ന 30 മിനിറ്റും അവരുടെ സമീപത്ത് വെള്ളത്തിനു വേണ്ടി നിലവിളിച്ച എല്ലാവർക്കും ക്രുവിൻ്റെ കയ്യിൽ നിന്നും വെള്ളം മേടിച്ച് വിതരണം ചെയ്തു,

അവസാനം രക്ഷാപ്രവർത്തകർ എത്തിയപ്പോൾ മുറിവ് പറ്റിയ മകനെ രക്ഷാപ്രവർത്തകരുടെ കൂടെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിയ ഉടനെ രക്ഷാപ്രവർത്തകരിൽ ഒരാളുടെ മൊബൈൽ നിന്ന് എൻ്റെ വാട്സ് ആപ്പിലേക്ക് അവൾ അയച്ച ആ സന്ദേശം ആയിരിക്കും ഒരു പക്ഷെ ഞാൻ ജീവിതത്തിൽ കേട്ട ഏറ്റവും വലിയ ആശ്വാസ സന്ദേശം, അവൾക്ക് ആ നിമിഷം അങ്ങനെ ഒരു സന്ദേശം അയക്കാൻ കഴിഞ്ഞില്ല എങ്കിൽ അപകടവിവരം social media വഴി അറിഞ്ഞ ഞാൻ ഹൃദയം തകരുന്ന അവസ്ഥയിലായിരുന്നു

.ഇത്ര വലിയ പ്രതിസന്ധിയിലും സമചിത്തതയോടെ സ്വന്തം ശരീരത്തിലെ വേദനകൾ മറന്ന് സ്വന്തം കൂടപ്പിറപ്പുകൾ കൊപ്പം മറ്റുള്ളവരെയും തന്നാലാവും വിധം സഹായി ക്കാൻ കഴിയുക നിസ്സാര കാര്യമല്ല. ഒരു കാര്യം കൂടി, ഇത്തവണത്തെ 10th CBSE exam 95% മാർക്കോടെ അവൾ പാസ്സായ കാര്യവും നിങ്ങളോട് പങ്കുവെക്കുന്നു. I’m proud of you my daughter. May Allah bless you.

LEAVE A REPLY

Please enter your comment!
Please enter your name here