വനിതാ ലോകകപ്പ്, ചൈനക്ക് ആദ്യ വിജയം

വനിതാ ലോകകപ്പില്‍ ചൈനക്ക് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ആണ് ചൈന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചൈനയുടെ വിജയം. ഇന്ന് ലി യിങിന്റെ ഗോളാണ് ചൈനക്ക് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ ചൈന ജര്‍മ്മനിയോട് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ ചൈനയുടെ വിജയം ജര്‍മ്മനിയെ നോക്കൗട്ട് റൗണ്ടില്‍ എത്തിച്ചു. ഒപ്പം ഫ്രാന്‍സിനും ഈ ജയം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കൊടുത്തു. ഇനി അവസാന മത്സരം പരാജയപ്പെട്ടാലും മികച്ച മൂന്നാം സ്ഥാനക്കാരായെങ്കിലും ഫ്രാന്‍സിന് നോക്കൗട്ടില്‍ എത്താന്‍ ആകുമെന്ന് ഇന്നത്തെ ചൈനയുടെ വിജയം ഉറപ്പു വരുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*