വെറുക്കപ്പെട്ട ആദ്യ മൂന്ന് യൂ ട്യൂബ് വീഡിയോകളില്‍ സഡക് 2 ട്രെയിലറും11 മില്യണ്‍ ഡിസ്‍ലൈക്കുകളാണ് സഡക് ടു ട്രെയിലറിന്

0
38

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തിന് ശേഷം ഉയര്‍ന്ന വിവാദങ്ങളാണ് ട്രെയിലറിനെതിരെ ഉയര്‍ന്ന പുതിയ ഡിസ്‍ലൈക്ക് ക്യാംമ്പെയിന് പിന്നില്‍. മരണത്തിന് പിന്നില്‍ ബോളിവുഡിലെ സ്വജനപക്ഷപാതമാണെന്ന ആരോപണവുമായി കങ്കണ അടക്കമുള്ള താരങ്ങളും സിനിമാ പ്രേമികളും മഹേഷ് ഭട്ട്, കരണ്‍ ജോഹര്‍, ആലിയ ഭട്ട് എന്നിവര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. സഡക്ക് 2വിന്‍റെ സംവിധായകനായ മഹേഷ് ഭട്ടിനെതിരായും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മഹേഷ് ഭട്ടിന്‍റെ മകളായ ആലിയ ഭട്ടും പൂജ ഭട്ടും സഡക്ക് 2വില്‍ അഭിനയിക്കുന്നു എന്നതും സുശാന്ത് ആരാധകരെ പ്രകോപിച്ചിരിക്കുകയാണ്. ഇതിനൊപ്പം സിനിമാ കുടുംബത്തില്‍ നിന്നു തന്നെയുള്ള ആദിത്യ റോയ് കപൂറാണ് ചിത്രത്തിലെ നായകന്‍, സജ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്നു.

ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട ആദ്യ മൂന്ന് യൂ ട്യൂബ് വീഡിയോകളില്‍ സഡക് 2 ട്രെയിലറും. 11 മില്യണ്‍ ഡിസ്‍ലൈക്കുകളാണ് സഡക് ടു ട്രെയിലറിന് ഇത് വരെ ലഭിച്ചത്. 2018 ലെ യൂ ട്യൂബിന്‍റെ തന്നെ റിവൈന്‍ഡ് വീഡിയോക്കാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡിസ്‍ലൈക്കുകള്‍ നേടി ഒന്നാം സ്ഥാനത്തുള്ളത്. 18 മില്യണ്‍ ഡിസ്‍ലൈക്കുകളാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ജസ്റ്റിന്‍ ബീബറുടേതായി പുറത്തിറങ്ങിയ മ്യൂസിക് ആല്‍ബം ‘ബേബി’യാണ് സ‍‍ഡക് 2 ട്രെയിലറിന് ഒപ്പമുള്ളത്. 11 മില്യണ്‍ ഡിസ്‍ലൈക്കുകള്‍ തന്നെയാണ് ‘ബേബി’ യൂ ട്യൂബില്‍ നേടിയിരിക്കുന്നത്. സഡക് 2 ട്രെയിലര്‍ വൈകാതെ തന്നെ ഡിസ്‍ലൈക്കുകളില്‍ രണ്ടാം സ്ഥാനത്ത് വരുമെന്നാണ് കരുതപ്പെടുന്നത്. ആഗസ്റ്റ് 11നാണ് സഡക് 2വിന്‍റെ ട്രെയിലര്‍ യൂ ട്യൂബില്‍ പുറത്തിറങ്ങിയത്.ആഗസ്റ്റ് 28 നാണ് ഡിസ്നി പ്ലസ് ഹോട്സറ്റാറില്‍ ചിത്രം റിലീസ് ചെയ്യുന്നത്.https://youtu.be/Iot0eF6EoNA

LEAVE A REPLY

Please enter your comment!
Please enter your name here