ഷാനുവിന് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ

0
35

കിടിലൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഫഹദിന് ബർത്ത്ഡേ വിഷുമായി മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക.ജന്മദിനാശംസകൾ ഷാനു. നമ്മള്‍ പുറത്തുപോകുമ്പോള്‍ അങ്ങനെ ഒരുമിച്ച് ചിത്രമെടുക്കാറില്ല. കുട്ടികളായിരിക്കുമ്പോഴും കോളേജ് കാലത്തും ഇപ്പോള്‍ ഒരു മേഖലയിലും സുഹൃത്തുക്കളായുള്ള അത്ഭുതകരമായ യാത്രയാണിത്.

എല്ലായ്‍പ്പോഴും എന്നപോലെ ഞങ്ങൾ നിന്നെയും നച്ചുവിനെ സ്‍നേഹിക്കുകയും കുടുംബത്തെ പോലെ ഇഷ്‍ടപ്പെടുകയും ചെയ്യുന്നുവെന്ന് ദുല്‍ഖര്‍ ആശംസിച്ചു. ഫഹദിന് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍താണ് ദുല്‍ഖര്‍ ആശംസകള്‍ രേഖപ്പെടുത്തിയത്. സിനിമയ്‍ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദുല്‍ഖറും ഫഹദും. എന്തായാലും ദുല്‍ഖറിന്റെ ആശംസ ആരാധകരും ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here