നടിയായും കൊറിയോഗ്രാഫറായും തിളങ്ങുന്ന താരമാണ് ശരണ്യ ആനന്ദ്. മേജർ രവി ചിത്രമായ ബിയോണ്ട് ദി ബോർഡർസ് എന്ന സിനിമയിൽ അഭിനയിച്ച താരം പിന്നീട് ആമേൻ അടക്കമുള്ള ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ബ്രാണ്ടുകൾക്ക് വേണ്ടി പരസ്യ മോഡലായി അഭിനയിച്ചിട്ടുള്ള ശരണ്യ വളർന്നതും ജനിച്ചതും ഗുജറാത്തിലാണ്.

സിനിമയ്ക്ക് പുറമെ സീരിയൽ രംഗത്തും ശരണ്യ ഭാഗമാണ്. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിൽ മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ശരണ്യ നാല് വർഷമായി മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമാണ്. എന്നാൽ താൻ ആദ്യമായി മലയാള സിനിമയിലേക്ക് അവസരങ്ങൾ തേടിയ സമയങ്ങളിൽ ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ശരണ്യ ഇപ്പോൾ.

തന്നോട് ഓരോ സിനിമയുടെ കഥയും അതിലേ തന്റെ കഥാപാത്രത്തെ കുറിച്ചും വീട്ടിൽ വന്നു പറയുമ്പോൾ ഒരു കഥയും അഭിനയിക്കാൻ ചെല്ലുമ്പോൾ വേറൊരു കഥയുമാണ് പലപ്പോഴും തനിക്ക് ലഭിച്ചിട്ടുള്ളതെന്നും പലപ്പോഴും സൈറ്റിൽ നിന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പലരും നുണ പറഞ്ഞു ചതിച്ചപ്പോൾ അഭിനയത്തോടുള്ള ആത്മാർത്ഥത കാരണം ഒന്നും മിണ്ടാതെ പൂർത്തിയാക്കിയെന്നും എന്നാൽ ഇപ്പോൾ നോ പറയണ്ട അവസരങ്ങളിൽ തനിക്ക് നോ പറയാൻ കഴിയാറുണ്ടെന്നും ശരണ്യ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here