‘ചിന്തകളില്‍ സ്വയം നഷ്‍ടപ്പെട്ട്’, ഫോട്ടോയുമായി അനുപമ പരമേശ്വരൻ

0
1218

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ക്യാപ്ഷൻ കൊണ്ടാണ് ചിത്രം ശ്രദ്ധേയമാകുന്നത്.

ചിന്തിച്ചുകൊണ്ടിരിക്കുന്ന ഭാവത്തിലുള്ളതാണ് ഫോട്ടോ. ചിന്തകളില്‍ സ്വയം നഷ്‍ടപ്പെട്ട് എന്ന് ക്യാപ്ഷനും എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മണിയറയിലെ അശോകൻ ആണ് അനുപമ പരമേശ്വരൻ നായികയായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം. ദുല്‍ഖര്‍ ആണ് ചിത്രം നിര്‍മിചത്. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു.

അനുപമ പരമേശ്വരൻ മണിയറയിലെ അശോകൻ എന്ന ചിത്രത്തിന്റെ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.

ആര്‍ജെ ഷാൻ സംവിധാനം ചെയ്യുന്ന ഒരു ഹ്രസ്വ ചിത്രത്തിലും അനുപമ പരമേശ്വരൻ നായികയാകുന്നുണ്ട്.