ചുരുങ്ങിയ സമയം കൊണ്ട് മലയാളം സീരിയൽ സിനിമാ രംഗത്ത് തന്റെ സ്ഥാനം നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌കീൻ ആരാധകർ ഇന്ദ്രന്റെ സീതയെന്നും, ബിഗ് സ്‌ക്രീൻ ആരാധകർ തേപ്പുകാരി എന്നും ഓമന പേര് നൽകിയുമാണ് താരത്തെ വിളിക്കുന്നത്.

ഇന്ദ്രന്റെ സീതയായി അരങ്ങുതകർത്ത സ്വാസിക ഏകദേശം അഞ്ചോളം സീരിയലുകളിൽ മിന്നി തിളങ്ങിയിരുന്നുവെങ്കിലും സീത എന്ന പരമ്പര സൃഷ്ടിച്ച തരംഗം ഒന്നും മറ്റൊരു കഥാപാത്രവും ഉണ്ടാക്കിയിരുന്നില്ല. ആരാധകരുടെ പിന്തുണ കൊണ്ട് മാത്രം വളർന്നുവന്ന സ്വാസികയെ മിനി സ്‌ക്രീനിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നും ആരാധകർ വിളിക്കുന്നുണ്ട്.

ഇപ്പോഴിതാ സ്വാസികയുടെ പഴയ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. മനോരമ സീ റിയൽ സ്റ്റാർ പരിപാടിയിലാണ് ചില തുറന്നുപറച്ചിലുകൾ താരം നടത്തിയിരുന്നത്. ഈ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറൽ ആകുന്നത്.

തന്റെ വിശേഷങ്ങൾ അഭിമുഖത്തിൽ പങ്ക് വച്ചതിന്റെ ഒപ്പം ഒരു തമിഴ് ചാനലിൽ വന്ന ഷോയിൽ നടന്ന ചില കാര്യങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞു. ഷോയുടെ അവതാരിക വളരെ ഫേമസ് ആയ ഒരു കലാകാരിയായിരുന്നു. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഞങ്ങൾ ഒരുപാട് സംസാരിച്ചു .

എന്നാൽ ഷോ ടെലികാസ്റ്റ് ചെയ്തു ടെലിവിഷനിൽ വന്നപ്പോൾ നടന്ന സംസാരത്തെക്കുറിച്ചും താരം വ്യക്തമാക്കി. സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ ആ മാഡം ഷോയിൽ ഉൾപ്പെടുത്തി. അവർക്ക് ഞാനായിരുന്നു സിനിമയുടെ ഏക പോരായ്മ എന്നും സ്വാസിക പറഞ്ഞു.

ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത് എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കൾ ആണ് ക്ലിയർ സ്‌കിൻ അല്ല എന്റേത് പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ അതുകൊണ്ട് എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവർ അന്ന് പറഞ്ഞത്. അവർ വലിയൊരു ആർടിസ്റ്റ് ആയതുകൊണ്ട് അവർ പറഞ്ഞത് ശരിയായിരിക്കുമോ എന്ന് ഞാൻ പിന്നെ ചിന്തിച്ചു തുടങ്ങി.

എന്റെ മുഖക്കുരുവിന്റെ കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് പോകുന്ന മട്ടൊന്നും ഇല്ലെന്നും താരം തുറന്നുപറയുന്നു. ഇപ്പോൾ ഈ നിമിഷം വരെ എന്റെ ഒപ്പം ഈ മുഖക്കുരു ഉണ്ട്. ഇത് വച്ചിട്ടാണ് ഞാൻ കഥാപാത്രങ്ങൾ ചെയ്തത്. പിന്നെ പ്രേമം സിനിമ ഇറങ്ങിയപ്പോൾ സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു വെന്നും താരം വ്യക്തമാക്കി.

അതേ സമയം ഭഗവാൻ അനുഗ്രഹിച്ചു ഇതേവരെ വലിയ ഗോസിപ്പുകൾ തനിക്ക് എതിരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ സ്വാസിക, ലൈവായി നടന്ന വിവാഹ ഷൂട്ടിങ്ങിനെക്കുറിച്ചും വാചാലയായി. പ്രവാസിയായ അച്ഛൻ വിജയ് ലൈവ് കല്യാണത്തെക്കുറിച്ചു ബേജാർ ആയ രസകരമായ കാര്യവും താരം തന്റെ പ്രേക്ഷകർക്കായി പങ്ക് വച്ചു.

ഈ അഭിമുഖത്തിൽ താരം തന്റെ കുടുംബത്തെയും പരിചയപെടുത്തുന്നുണ്ട്. രണ്ടുമാസം മുൻപ് പുറത്തുവന്ന അഭിമുഖത്തെ ചുറ്റിപറ്റി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. രണ്ടുവയസ്സു മുതൽ താൻ നൃത്തം പഠിച്ചു തുടങ്ങിയതായും, തനിക്ക് എല്ലാം ഇൻസ്പിരേഷൻ തന്നതും അമ്മയും അമ്മയുടെഅനുജത്തിയും ആണെന്നും താരം വ്യക്തമാക്കുന്നു.

അഭിനയത്തിലേക്ക് എത്താൻ ഉണ്ടായ സാഹചര്യം മുതൽ വൈറലായ താരത്തിന്റെ കറുത്ത വട്ട പൊട്ടിനെകുറിച്ചുള്ള സീക്രട്ട് വരെ താരം റിയൽ സ്റ്റാർ പരിപാടിയിലൂടെ തുറന്നു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here