ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ? ഐശ്വര്യയുടെ പോക്ക് കണ്ടു കണ്ണു തള്ളി ആരാധകർ

0
133

മലയാളം സിനിമക്ക് ലഭിച്ച നല്ല ഒരു നടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ സമയത്തിനുളിൽ തന്നെ നിരവധി ആരാധകരെ നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അൽത്താഫ് സലീം സംവിധാനം ചെയ്ത നിവിൻ പൊളിയെ പ്രധാന കഥാപാത്രമാക്കി പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയാണ് നടിയുടെ അരങ്ങേറ്റ ചിത്രം.

പിന്നീട് ടോവിനോ തോമസ് നായകനായി പ്രേഷകരുടെ മുന്നിൽ എത്തിയ സിനിമയാണ് മായനദി. അതിലെ നായികയായി ഐശ്വര്യ തിളങ്ങിയിരുന്നു.മായനദിയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടിയത്. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. മലയാളം അടക്കം തമിഴ് മേഖലയിലും താരം ഇപ്പോൾ സജീവമാണ്.

എന്നാൽ ഇപ്പോൾ താരം തെലുങ്ക് സിനിമയിലേക്ക് എത്തുകയാണ്.ഗോഡ്‌സെ എന്ന തെലുങ്ക് സിനിമയിലാണ് താരം അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. സി കെ സ്ക്രീനിന്റെ ബാനറിൽ സി കെ കല്യാൺ ഒരുക്കുന്ന സിനിമയയാണ് ഇത്. സത്യദേവ് ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്.


aishwarya lakshmi