വസ്ത്രങ്ങൾ കുറച്ചു അനശ്വരക്ക് പിന്തുണയുമായി മലയാള നടിമാർ

0
159

വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ നടി അനശ്വരയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ നടിയെ പിന്തുണച്ച് മലയാളി നടിമാര്‍. റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അനുപമ പരമേശ്വരന്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍, കനി കുസൃതി തുടങ്ങിയവരാണ് ഐക്യദാര്‍ഢ്യവുമായെത്തിയത്.

അത്ഭുതം അത്ഭുതം സ്ത്രീകള്‍ക്ക് കാലുണ്ടത്രേ’ എന്ന കുറിപ്പോടെയാണ് ബിക്കിനി ധരിച്ചുള്ള ചിത്രം റിമ പങ്കുവച്ചത്.

കാറിന് മുകളില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് അനാര്‍ക്കലി മരിക്കാര്‍ അനശ്വരയ്ക്ക് പിന്തുണ അറിയിച്ചത്.

കാല്‍മുട്ടിന് മുകളില്‍ ഇറക്കമുള്ള ചിത്രം പങ്കുവച്ചാണ് അഹാന അനശ്വരയ്‌ക്കൊപ്പം നിന്നത്. ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. ഞാന്‍ ഷോര്‍ട്‌സ് ധരിക്കും, സാരി, ഷര്‍ട്ട്‌സ, സ്വിം സ്യൂട്ട് അങ്ങനെ പലതും ധരിക്കും…” അഹാന ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.

ഫേസ്ബുക്കില്‍ പുതിയ ചിത്രവുമായി അനുപമ പരമേശ്വരനും രംഗത്തെത്തി

ഇന്‍സ്റ്റഗ്രാമില്‍ തന്റെ കാലുകളുടെ വീഡിയോ പങ്കുവച്ചാണ് കനി കുസൃതി എത്തിയത്

നിമിഷ സജയനും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര പങ്കുവച്ച ചിത്രത്തിന് താഴെ അസഭ്യവര്‍ഷവുമായാണ് മലയാളികളെത്തിയത്. ഇറക്കം കുറഞ്ഞ ട്രൗസറും ഓഫ് ഷോള്‍ഡര്‍ ടോപ്പുമായിരുന്നു ചിത്രത്തിലെ അനശ്വരയുടെ വേഷം.

എന്നാല്‍ തന്നെ മോശം വാക്കുകള്‍ പറഞ്ഞവരുടെ വായടപ്പിക്കുന്ന മറുപടിയാണ് അനശ്വര നല്‍കിയത്. അതേ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ച് ” ഞാന്‍ എന്തു ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ക്ക് വിഷമം വേണ്ട, എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കില്‍ അതോര്‍ത്ത് വിഷമിക്കൂ” എന്നായിരുന്നു സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള അനശ്വരയുടെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here