ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളികളുടെ പ്രേഷകരുടെ മനസ് കീഴടക്കിയ നടിയാണ് അനിഖ സുരേന്ദ്രൻ. ജയറാം, മമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം ബാലതാരമായി അഭിനയം ജീവിതം ആരംഭിക്കുന്നത്.

മലയാളത്തിൽ തുടക്കം കുറിച്ച താരം പിന്നീട് തമിഴ് മേഖലയിൽ സജീവമാണ്. നിരവധി പ്രേമുഖ നടന്മാരുടെ മകളുമായും, അനുജത്തിയുമായി അനിഖ തിളങ്ങിട്ടുണ്ട്.അജിത്ത് പ്രധാന കഥാപാത്രമായ വിശ്വാസം എന്ന സിനിമയിലൂടെയാണ് താരം തമിഴ് സിനിമ ഇൻഡസ്ട്രിയിൽ ജനശ്രെദ്ധ നേടുന്നത്.എന്നാൽ മലയാളത്തിൽ താരം വിജയം നേടിയ ഒരു സിനിമയാണ് അഞ്ചു സുന്ദരികൾ.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ഈ സിനിമയിലൂടെയാണ് നടി സ്വന്തമാക്കുന്നത്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് അനിഖ ആരാധകരുടെ മുന്നിൽ എത്താറുണ്ട്.നടി പോസ്റ്റ്‌ ചെയുന്ന ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.


അനിഖ സുരേന്ദ്രൻ

എന്നാൽ ഇപ്പോൾ മറ്റൊരു പോസ്റ്റ്‌ ആണ് സൈബർ ലോകം ഏറ്റെടുക്കുന്നത്.ഇത്തവണ താരം എത്തിയിരിക്കുന്നത് പിങ്ക് ലഹങ്കയിലാണ്. അതീവ സുന്ദരിയായിട്ടാണ് താരത്തെ കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു പോസ്റ്റ്‌ വൈറലായത്. ഒരുപാട് മികച്ച അഭിപ്രായങ്ങളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.