ബാലതാരമായി സിനിമയിൽ എത്തി പിന്നീട് ഏറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അനു ഇമ്മാനുവേൽ. ജയറാം പ്രധാന കഥാപാത്രമായി എത്തിയ സ്വപ്നസഞ്ചാരി എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിൽ അഭിനയിച്ചിരുന്നു. മികച്ച അഭിനയം കാഴ്ചവെച്ച താരം പിന്നീട് തെന്നിന്ത്യൻ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് അനു.

ജയറാമിനോടപ്പം മലയാള സിനിമയിൽ എത്തിയ അനുവിനെ പിന്നീട് മലയാള സിനിമയിൽ കണ്ടത് നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലാണ്. സിനിമയിൽ നിവിന്റെ നായികയായിട്ടാണ് താരം എത്തിയിരിക്കുന്നത്.

അതിനുശേഷം താരം ഏറെ ജനശ്രെദ്ധ നേടിയത് തെലുങ്ക് സിനിമയിലാണ്. അല്ലു അർജുൻ നായകനായ എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന സിനിമയിലാണ് തിളങ്ങിയിരുന്നത്.പിന്നീട് തെന്നിന്ത്യനിൽ തന്നെ താര മൂല്യമുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു.എന്നാൽ ഇപ്പോൾ താരത്തിനെ കുറിച്ച് പുത്തൻ വാർത്തകളാണ് തെലുങ്ക് മാധ്യമങ്ങളിൽ ഗോസിപ്പുകളായി നിറഞ്ഞു നിൽക്കുന്നത്.

കൂറേ വർഷമായിട്ട് സംവിധായകനായി പ്രണയത്തിലാണെന്ന് പല മാധ്യമങ്ങളിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു.തെലുങ്ക് സംവിധായകൻ ജ്യോതി കൃഷ്ണനുമായിട്ടാണ് അനു പ്രണയത്തിലായിരിക്കുന്നത്.നിരവധി അവസരങ്ങളാണ് ഇപ്പോൾ തെലുങ്ക് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. റിപ്പോർട്ടുകൾ വാസ്തവമാണെങ്കിൽ ഡേറ്റ് നൽകിയിരിക്കുന്ന സിനിമകൾ കഴിഞ്ഞ് വിവാഹം ഉണ്ടാകുമെന്നാണ് പറയുന്നത്.

Image Source : Anu Emmanual Instagram