ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്തിരുന്ന ഹൈ റേറ്റിങ്ങിൽ പോയിരുന്ന പരിപാടിയായിരുന്നു ബിഗ് ബോസ്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. കൊറോണ മൂലം രണ്ടാം ഭാഗം പൂർത്തിയക്കാതെയായിരുന്നു പരിപാടി അവസാനപ്പിക്കേണ്ടി വന്നത്.

എന്നാൽ സീസൺ ത്രീ പ്രഖ്യപിച്ചതിനെ തുടർന്നു 17 മത്സരാർത്ഥികളെ ആരൊക്കെയാണെന്ന് അഭ്യൂഹവും സൂചനയും കഴിഞ്ഞ ദിവസങ്ങളായിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.ബോബി ചെമ്മണൂർ,കനികുസൃതി, അനു കെ അനിയൻ,അനാർക്കലി മാർക്കാർ തുടങ്ങിയവരാണെനായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രെചരിച്ചിരുന്നത്.

എന്നാൽ ഇത് വ്യാജ വാർത്തയാണെന്നാണ് അനു കെ അനിയൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. താൻ പോലും അറിയാത്ത കാര്യമാണ് ഇത്. ഇൻസ്റ്റാഗ്രാമിൽ ആയിരുന്നു പോസ്റ്റ്‌ അടക്കം താരം ഈ കാര്യം തുറന്നു പറഞ്ഞത്.

ഇതിനു മുമ്പ് റിമി ടോമിയും ഉണ്ടെന്ന വ്യാജ വാർത്ത പുറത്തിറങ്ങിയിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഈ വാർത്തകൾ പലതും വ്യാജമാണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ഈ ഊഹബോധങ്ങൾ പലരും സ്വന്തം ഇഷ്ടപ്രകാരം നിർമ്മിച്ചതാണ്.

കഴിഞ്ഞ ദിവസമായിരുന്നു പരിപാടിയുടെ അവതാരകനായ മോഹൻലാൽ ഫെബുവരി മുതൽ റിയാലിറ്റി ഷോ ആരംഭിക്കുമെന്നായിരുന്നു താരം വെളുപ്പെടുത്തിയത്. പരിപാടിയുടെ ആദ്യ ദിവസമാണ് ആരൊക്കെയാണ് മത്സരാർത്ഥികൾ എന്ന് പുറത്തു വിടുള്ളു. എന്നതായാലും ബിഗ് ബോസ് സീസൺ ത്രീക് വേണ്ടി ആകാംഷയിലാണ് പ്രേക്ഷകർ.