Cinema

സ്റ്റാർമാജിക്കിൽ നിന്നും അനുമോൾ പുറത്തു ; കാരണം വെളിപ്പെടുത്തി താരം

മലയാളികളുടെ ഇഷ്ട താരമാണ് അനുമോൾ.പരമ്പരകളിൽ ഏറെ സജീവമാണെങ്കിലും താരത്തിന് കൂടുതൽ ആരാധകർ ലഭിച്ചത് ഫ്ലവർസിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്‌ എന്ന ഷോയിലൂടെയാണ്.അനുവും തങ്കച്ചനും ചേർന്നാൽ വേറെ ലെവൽ ആണെന്നാണ് ആരാധകർ പറയുന്നത്.

ഇവർ തമ്മിൽ പ്രണയത്തിൽ ആണെന്നും ഉടനെ തന്നെ വിവാഹം ഉണ്ടാവുമെന്നും വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.എന്നാൽ അനു തങ്കച്ചനെ സ്വന്തം സഹോദരനായിട്ടാണ് കാണുന്നത് എന്ന് പറഞ്ഞിരുന്നു.

എന്നാൽ ഈ ഇടയ്ക്ക് ഒരു യുവാവുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് നിരവധി ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇവർക്ക് ചുട്ട മറുപടിയുമായി താരവും ആരാധകരും രംഗത്ത് എത്തിയിരുന്നു.

എന്നാൽ ഇപ്പോൾ താരത്തിന് പറ്റി വരുന്ന വാർത്തയാണ് അനു സ്റ്റാർ മാജിക്‌ നിർത്തിയെന്നും അതിനു കാരണം താരത്തിന് ബിഗ്‌ബോസിൽ എൻട്രി ലഭിച്ചതും എന്നതാണ്.എന്നാൽ തന്നിക്ക് ബിഗ്‌ബോസിൽ പോയി 100 ദിവസം നിൽക്കാനും മത്സരിക്കാനും താരത്തിന് താത്പര്യമുണ്ടെന്നു പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ ഷണം വന്നിട്ടില്ലനെന്നും നിലവിൽ വരുന്ന വാർത്തകൾ വ്യാജമാണെന്നും താരം പ്രതികരിച്ചിരുന്നു.