മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള റിയാലിറ്റി ഷോകളിൽ ഒന്നായ സരിഗമപ-യിലെ അവതാരകനായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ആളാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിൽ അവതാരകനായി എത്തി അതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് സുപരിചതനാണ് ജീവ. ജീവയുടെ ഭാര്യ അപർണ തോമസും ഒരു ടെലിവിഷൻ അവതാരകയാണ്.

സൂര്യ മ്യൂസിക്കിൽ വച്ച് കണ്ടുമുട്ടി ഒരുമിച്ച് പ്രോഗ്രാം അവതരിപ്പിച്ച് പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി ശേഷം വിവാഹിതരായത്. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. വിവാഹവാർഷികം, ബർത്ത് ഡേ തുടങ്ങിയ ചടങ്ങുകൾ ഇരുവരും ഒരുമിച്ച് ആഘോഷിച്ച് അതിന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് ഇരുവരും.

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഈ കഴിഞ്ഞ ദിവസം അപർണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോഷൂട്ടിലെ ചിത്രത്തിന് താഴെ സൈബർ ആങ്ങളമാരും പെങ്ങമ്മാരും മോശം കമന്റ് ഇടുകയും അതുപോലെ ചില ഞരമ്പന്മാർ അപർണയുടെ വസ്ത്രധാരണത്തെ പറ്റി വൃത്തികെട്ട രീതിയിൽ കമന്റ് ഇടുകയും ചെയ്തിരുന്നു.

ഇത് ശ്രദ്ധയിൽ പെട്ട അപർണ ഇന്ന് അതെ ഫോട്ടോഷൂട്ടിൽ മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്ത അതിനൊപ്പം ഇത്തരം ഞരമ്പന്മാർക്ക് എതിരെ തുറന്നടിച്ചിരിക്കുകയാണ്. നിമിഷം നേരം കൊണ്ട് അപർണയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അപർണയുടെ പോസ്റ്റിൽ വാക്കുകൾ, ‘എന്റെ ഇൻസ്റ്റാഗ്രാമിൽ ഉള്ള എല്ലാ ഞരമ്പന്മാരോടും,

ചീപ്പ് കമന്റുകൾ എന്റെ ചിത്രങ്ങൾക്ക് താഴെ നിങ്ങൾ ഇടുകയോ, എന്നെ ബോഡി ഷെമിങ് നടത്തുകയോ ചെയ്താൽ എന്നെ തകർക്കാൻ നിങ്ങൾക്ക് പറ്റില്ല.. എന്റെ വസ്ത്രങ്ങൾ ഞാനാണ് തീരുമാനിക്കുന്നത്.. പൂർണ ആത്മവിശ്വാസത്തോടെ ഞാൻ അത് ഇടുകയും ചെയ്യും.. എല്ലാ ഞരമ്പന്മാരായ ആണുങ്ങളോടും അതുപോലെ പെണുങ്ങളോടും എനിക്ക് വെറും പുച്ഛം മാത്രമാണ്.

ലോക പരാജയങ്ങൾ.. നിങ്ങളെ പോലെയുള്ള മാനസിക രോഗികൾ നന്നാവാൻ ഞാൻ പ്രാർത്ഥിക്കാം..’, അപർണ ഫോട്ടോയോടൊപ്പം കുറിച്ചു. ജിക്സൺ ഫ്രാൻസിസ് എടുത്ത ചിത്രങ്ങളാണ് അപർണ തോമസ് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. സംഭവമായി ബന്ധപ്പെട്ട ജീവ ഇതുവരെ പ്രതികരിക്കുകയോ കമന്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

അപർണ്ണയുടെ കുറച്ചു ചിത്രങ്ങൾ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here