സ്വയംഭോഗം ചെയ്തത് കാട്ടിലും ട്രെയിനിലും;നടി അർച്ചന കവിയുടെ തുറന്നു പറച്ചിൽ വൈറൽ

0
65630

1988 ഇൽ ഡൽഹിയിൽ ജനിച്ചു വളർന്ന നടിയാണ് അർച്ചന കവി. അർച്ചന ജോസ് കവി എന്നാണ് ഇവരുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയതിനു ശേഷമാണ് അർച്ചന കവി എന്നറിയപ്പെടാൻ തുടങ്ങിയത്. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് കവിയിൽ ആണ് അർച്ചനയുടെ പിതാവ്.ഒരു മാധ്യമ പ്രവർത്തക ആയി തീരണം എന്നായിരുന്നു അർച്ചനയുടെ മനസ്സിൽ ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നത്. യെസ് ഇന്ത്യവിഷൻ എന്ന ചാനലിൽ കയറി പറ്റിയ അർച്ചന ചില പ്രോഗ്രാമുകളുടെ പ്രൊഡക്ഷൻ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയും ചെയ്തു. ശേഷം അതെ ചാനലിൽ തന്നെ ബ്ലഡി ലോഗ് എന്ന ഷോയിൽ അവതരികയായി പ്രത്യക്ഷപെട്ടു.

ഈ സമയത്താണ് സംവിധായകൻ ലാൽ ജോസ് അർച്ചനയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അങ്ങനെയാണ് നീല താമരയുടെ റീമെക്കിലേക്ക് അർച്ചന എത്തിപ്പെടുന്നത്.2009 ഇൽ ആണ് ചിത്രം പുറത്തിറങ്ങിയത്. എം ഡി വാസുദേവൻ നായർ തിരകഥ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം നല്ല വിജയം നേടി. കുഞ്ഞു മാളു എന്ന കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ച നടി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

പിന്നീട് നടിയെ സമീപിക്കുന്നത് ഇന്നത്തെ ഹിറ്റ്‌ മേക്കർ ജിത്തു ജോസഫ് ആണ്.മമ്മി ആൻഡ് മി എന്ന സിനിമയിലെ നായിക വേഷം ആണ് അർച്ചനക്ക് ലഭിച്ചത്.2010 ഇൽ ആണ് ചിത്രം തിയറ്ററിൽ എത്തിയത്. നല്ല ചിത്രമായിരുന്നെങ്കിലും സാമ്പത്തികമായി ചിത്രം വൻ വിജയം നേടാനായില്ല. ശേഷം ബെസ്റ്റ് ഓഫ് ലക്ക്, സ്പാനിഷ് മസാല, സോൾട് ആൻഡ് പെപ്പെർ എന്നീ ചിത്രങ്ങളിൽ അർച്ചന സഹകരിച്ചു.

2012 ഇൽ ആണ് നടി തമിഴിലേക്ക് ചുവടു വെക്കുന്നത്. ആരവാൻ ആയിരുന്നു അർച്ചനയുടെ ആദ്യ തമിഴ് സിനിമ. പിന്നീട് ബാക്ക് ബെഞ്ച് എന്ന ചിത്രത്തിലൂടെ നടി തെലുഗ്ഗിലും എത്തി. എന്നാൽ തമിഴിലും തെലുഗ്ഗിലും നടിക്ക് വേണ്ടത്ര തിളങ്ങാനായില്ല.2013 എന്ന വർഷത്തിൽ ആണ് അർച്ചന ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിക്കുന്നത്.ഹണിബീ, അബിയും ഞാനും, നാടോടി മന്നൻ എന്നിവ ആണ് അതിൽ പ്രധാനപെട്ടവ.

ടെലിവിഷൻ രംഗത്തും അർച്ചന ഒരു സജീവ സാന്നിധ്യമായിരുന്നു. സുന്ദരൻ നീയും സുന്ദരി ഞാനും എന്ന ഷോയിലെ ഹോസ്റ്റ് ആയി പ്രത്യക്ഷപെട്ട നടി പിന്നീട് നിരവധി യൂട്ടൂബ് പ്രോഗ്രാമുകളിൽ അവതരികയായി.2009 ഇലെ ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ്‌ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും അർച്ചനയെ തേടിയെത്തി.

അബിസ് മാത്യു എന്ന സ്റ്റാൻഡ് അപ്പ്‌ കോമെഡിയൻ ആണ് നടി ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.2016 ഇൽ വല്ലാർപ്പാടം പള്ളിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യ ജീവിതത്തിലേക്ക് കടന്നതിനു ശേഷമാണു അർച്ചന വിനോദ രംഗത്ത് നിന്ന് അകലം പാലിക്കുവാൻ തുടങ്ങിയത്.2015ഇൽ ഇറങ്ങിയ ദൂരം എന്ന ചിത്രത്തിൽ ആണ് നടി അവസാനമായി അഭിനയിച്ചത്.ഭർത്താവും താനും അധികം സംസാരിക്കുന്ന കൂട്ടത്തിൽ

തന്റെ വിവാഹ ജീവിതത്തെ കുറിച്ച് അർച്ചന ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു. ഇത് ഏറെ അത്ഭുതത്തോടെയാണ് മലയാളി പ്രേഷാകർ ഇത് ശ്രവിച്ചത്.ഭർത്താവും താനും അധികം സംസാരിക്കുന്ന കൂട്ടത്തിൽ ഉള്ളതല്ല. എന്നാൽ ഭർത്താവിന്റെ സുഹൃത്തുകൾ വന്നാൽ വീട്ടിൽ ഒരു ബഹളം ആയിരിക്കും.ആകാശത്തിന് താഴെയുള്ള വിഷയത്തിനെ കുറിച്ച് അവർ സംസാരിക്കും. ആ ചർച്ചകളിൽ തനിക്ക് ഇടമുണ്ടായിരുന്നില്ല.

ഏതൊരു പുരുഷന്റെയും മനസ്സിലേക്കുള്ള എളുപ്പ വഴി അവന്റെ ആമാശയം വഴി ആണെന്ന് അമ്മ പറഞ്ഞ വാക്യം അപ്പഴാണ് തന്റെ മനസിൽ ഓടി എത്തിയത് എന്ന് അർച്ചന തുറന്നു പറഞ്ഞു.അങ്ങനെ സ്വാദിശ്ട്ടമായ ഭക്ഷണം ഉണ്ടാക്കി ഭർത്താവിനും സുഹൃത്തുക്കൾക്കും നൽകി.അങ്ങനെ പതുക്കെ പതുക്കെ താനും ആ ഗാങ്ങിലെ അംഗമായി മാറുകയായിരുന്നു എന്ന് നടി കൂട്ടി ചേർത്തു.

ഒരിക്കൽ ഭർത്താവും സുഹൃത്തുക്കളും സംസാരിക്കുവാൻ തിരഞ്ഞെടുത്ത വിഷയം തന്നെ അത്ഭുതപെടുത്തി. സ്വയം ഭോഗം ആണ് അവർ കണ്ടെത്തിയ വിഷയം. ഭർത്താവും സുഹൃത്തുക്കളും അവരുടെ സ്വയം ഭോഗ അനുഭവങ്ങൾ വിവരിച്ചു തുടങ്ങി. വേറെ യാതൊരു നിവർത്തിയും ഇല്ലാത്തത് കൊണ്ട് താൻ അതെല്ലാം കേട്ടിരുന്നതായി അർച്ചന പറഞ്ഞു.

കാട്ടിലും,ട്രെയിനിലും,പ്ലൈനിലും എല്ലാം സ്വായം ഭോഗം ചെയ്തതിനെ കുറിച്ച് ഓരോരുത്തരും യാതൊരു മടിയും കൂടാതെ തുറന്നു പറഞ്ഞു. ഒടുവിൽ തന്റെ അവസരം എത്തി. എന്നാൽ താൻ അസ്വസ്ഥത ആകുന്നത് കണ്ടപ്പോൾ അവർ തന്നെ നിർബന്ധിച്ചില്ല എന്നും നടി വ്യക്തമാക്കി. അല്പം കഴിഞ്ഞപ്പോ ഒരു സുഹൃത്തു തന്റെ അടുത്തെത്തി ഒരു സ്വകാര്യം പറഞ്ഞു. അർച്ചന തനിക്ക് ഒരു ആണ് കുഞ്ഞു ആണ് ജനിക്കുന്നതെങ്കിൽ അവനോട് ഒരിക്കലും സ്വായം ഭോഗം ചെയ്യരുത് എന്ന് പറയരുത്. ഇതായിരുന്നു ആ സ്വകാര്യം. മകനോട് എല്ലാ വിഷയങ്ങളേം കുറിച്ചും മനസ്സ് തുറന്നു സംസാരിക്കും എന്നാണ് ആ സുഹൃത്തിനോട് ഞാൻ മറുപടി നൽകിയത്.

ഒരമ്മയായ നീ ഒരിക്കലും മകനോട് ഒരിക്കലും സ്വയം ഭോഗത്തെ കുറിച്ച് സംസാരിക്കരുത്. അത് തെറ്റാണ് എന്ന് അയാൾ ആവർത്തിച്ചു. എന്ത് കൊണ്ട് പറഞ്ഞൂടാ എന്ന് ഞാൻ ആ സുഹൃത്തിനോട് ചോദിച്ചു. അയാൾ നൽകിയ മറുപടി ഇങ്ങനെയാണ്. സ്വയം ഭോഗം അത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ്.മകനോട് നീ സ്വയം ഭോഗം ചെയ്യരുത് എന്ന് നീ പറയുമ്പോൾ അടുത്ത വെട്ടം അതിനവൻ മുതിരുമ്പോൾ അവനു നിന്റെ മുഖം ഓർമ്മ വന്നേക്കാം. അതവനെ വല്ലാത്ത മാനസിക സമ്മർദ്ധത്തിൽ ആക്കും. അത് കൊണ്ട് മകനോട് ആ വിഷയത്തെ കുറിച്ച് ഒരിക്കലും സംസാരിക്കരുത് എന്ന് പറഞ്ഞു അയാൾ മടങ്ങി. ഒന്ന് ചിന്തിച്ചപ്പോൾ ആ സുഹൃത്തു പറഞ്ഞതിൽ കാര്യമുണ്ടെന്നും ആ രാത്രിയിൽ തനിക്ക് ജനിക്കുവാൻ പോകുന്ന മകനെ ഓർത്താണ് ഉറങ്ങിയതെന്നും അർച്ചന തുറന്നു പറഞ്ഞു.