സദാചാര വാദികൾ വാളോങ്ങി എത്തിയ വിവാദ ഫോട്ടോ ഷൂട്ട് നായിക അർച്ചനയുടെ പഴയ ഫോട്ടോസ് പുറത്ത്. കഴിഞ്ഞ ദിവസം അർച്ചന ചെയ്തത് ഒരു പ്രീ വെഡിങ് മോഡൽ ഫോട്ടോ ഷൂട്ട് ആയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഒരുപാട് ആളുകൾ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് ഫോട്ടോഷൂട്ടുകൾ വിവാദമായത്.
ചുവന്ന ഡ്രസ്സിൽ തന്റെ ശരീരം പ്രദർശിപ്പിച്ചു കൊണ്ടുള്ള ഫോട്ടോസ് ആയിരുന്നു പ്രീ വെഡിങ് ഫോട്ടോ ഷൂട്ടിൽ അർച്ചന മോഡലായി പകർത്തിയത്. അതീവ ഗ്ലാമറസ് ലുക്കിൽ പോസ്റ്റ് ചെയ്ത ഓരോ ഫോട്ടോസിനെയും വൈറലാക്കുന്നതിൽ വസ്ത്രത്തിന്റെ നിറവും മേനി പ്രദർശനവും വല്ലാതെ സ്വാധീനിച്ചു എന്ന് തന്നെ വേണം പറയാൻ.
ഒറ്റനോട്ടത്തിൽ ഒരു യഥാർത്ഥ വെഡിങ് ഫോട്ടോ ആയി മാത്രമേ പ്രേക്ഷകർക്ക് ഈ ഫോട്ടോകൾ തോന്നിയുള്ളൂ. ആദ്യത്തിൽ വന്ന പ്രതികരണങ്ങൾ എല്ലാം അങ്ങനെയാണ് സൂചിപ്പിക്കുന്നതും. പ്രീ വെഡിങ് ഫോട്ടോ ഷൂട്ടുകൾ ഇല്ലാത്ത വിവാഹങ്ങൾ തന്നെ കുറവായ ഇക്കാലത്ത് ഇത്തരം പോസുകളിലുള്ള ഫോട്ടോകൾ അർച്ചനയുടെ വിവാഹത്തോടനുബന്ധിച്ച് പകർത്തിയ ഫോട്ടോകളാണ് എന്നു തന്നെയാണ് കാഴ്ചക്കാർ കരുതിയിരുന്നത്.
പിന്നീടാണ് ഫോട്ടോസ് പകർത്തുന്നതിൽ പശ്ചാത്തലത്തിലും പ്രമേയത്തിലും വസ്ത്രധാരണ രീതിയിലും പുതുമ തേടുന്ന അണിയറ പ്രവർത്തകർ പ്രമേയത്തിൽ ഒരുക്കിയ പുതുമയാണ് ഇത് എന്ന് മനസ്സിലാക്കുന്നത്. അതോടു കൂടിയാണ് പ്രതികരണങ്ങൾക്ക് മൂർച്ചയേറിയതും സദാചാരവാദികൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതായതും.
മോഡലായ അർച്ചനയെ ചീത്ത വിളിക്കുന്നതിനും പരിഹസിക്കുന്നതിനും ഒപ്പം അച്ഛനെയും അമ്മയെയും പ്രതികരണങ്ങളിൽ കുറ്റപ്പെടുത്തിയതോടെയാണ് അർച്ചന ഇത്തരക്കാർക്ക് ചുട്ട മറുപടിയുമായി ലൈവിൽ എത്തിയത്. തനിക്ക് ഇതൊന്നും മോശമായി തോന്നിയിട്ടില്ല എന്നും അതുകൊണ്ട് തന്നെ വിവാദങ്ങളിൽ ഭയമില്ല എന്നും എന്നുമാണ് അർച്ചനയുടെ വാക്കുകൾ.
ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫോട്ടോകൾ അല്പം പഴയതാണ്. അർച്ചനയുടെ ഈ ഒരു പ്രീ വെഡിങ് മോഡൽ ഫോട്ടോഷൂട്ട് മാത്രമല്ല ഇത്തരത്തിൽ അതീവ ഗ്ലാമറിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതിന്റെ പൂർണമായ തെളിവുകളാണ് പഴയ ഫോട്ടോകൾ ഒന്നുറക്കെ പറയാം. ഇതുവരെ വിവാദമായതിൽ നിന്നും ഒരുപടി മുന്നിലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫോട്ടോകൾ.