മിനിസ്‌ക്രീനിലെ സൂപ്പർഹിറ്റ് സീരിയലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായാ മാറിയ താരസുന്ദരിയാണ് അർച്ചന സുശീലൻ. പഴയ കിരൺ ടിവിയിൽ ആങ്കറായി ആങ്കറായി കരിയർ ആരംഭിച്ച അർച്ചന പിന്നീട് സീരിയൽ അഭിനയത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളായി അർച്ചന തിളങ്ങുകയായിരുന്നു.

മിക്ക സീരിയലുകളിലും നെഗറ്റീവ് വേഷങ്ങളാണ് അർച്ചന ചെയ്തത്. എന്റെ മാനസ പുത്രി എന്ന പരമ്ബരയാണ് അർച്ചനയുടെ കരിയറിൽ വഴിത്തിരിവായത്. ഈ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പല സീരിയലുകളിൽ നടി അഭിനയിച്ചെങ്കിലും പലർക്കും അർച്ചന ഇപ്പോൾ ഗ്ലോറി തന്നെയാണ്.

ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു അർച്ചന. ഈ ഷോയിൽ എത്തിയതോടെയാണ് അർച്ചനയുടെ സ്വഭാവം പ്രേക്ഷകർ അറിയുന്നത്. അതിനാൽ തന്നെ ഷോയുടെ അവസാനം വരെ പിടിച്ചു നിൽക്കാൻ അർച്ചനയ്ക്ക് സാധിച്ചു. സീരിയലുകളിൽ കണ്ട് ശീലിച്ച അർച്ചന ബിഗ്ബോസ് പ്രേക്ഷകർക്ക് പരിചിത മുഖങ്ങളിൽ ഒന്നു കൂടിയായിരുന്നു.

ഇതോടെ അർച്ചനയ്ക്ക് ആരാധകർ ഏറെയായി. പരമ്പരകളിൽ വില്ലത്തി ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ അർച്ചന പാവമാണെന്ന് ആരാധകർക്ക് വ്യക്തമായി. ഇപ്പോൾ വീണ്ടും ശക്തമായ ഒരു വില്ലത്തിയെ അവതരിപ്പിക്കുന്ന സന്തോഷത്തിലാണ് അർച്ചന. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്.

തന്റെ സൗഹൃദങ്ങളെ കുറിച്ച് അർച്ചന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട് .പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും.

വിശ്വാസം ആണല്ലോ പ്രധാനം അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസിലാക്കാൻ വൈകി. ഇപ്പോൾ എനിക്കറിയാം ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന്. അവരിൽ ഞാൻ തൃപ്തയാണെന്നും അർച്ചന പറഞ്ഞു.

അതേ സമയം മാനസപുത്രിയായിരുന്നു അർച്ചനയ്ക്ക് ബ്രേക്കായ സീരിയൽ. ഇതിൽ തന്നെ കൊടും ക്രൂരത നിറഞ്ഞ വില്ലത്തിയായിരുന്നു. ഇതിന് പിന്നാലെയും നെഗറ്റീവ് റോളുകൾ തേടിയെത്തിയിരുന്നു. എങ്കിലും അമ്മക്കിളി, അമ്മ എന്നീ സീരിയലുകളിൽ പോസീറ്റിവ് കഥാപാത്രങ്ങളെയും അർച്ചന അവതരിപ്പിച്ചു.

ബിഗ്ബോസിലൂടെ പ്രേക്ഷകർ അടുത്ത കണ്ട സെലിബ്രിറ്റിയായിരുന്നു അർച്ചന. സീരിയലിൽ സജീവമായിരുന്ന അർച്ചന ബിഗ്ബോസ് പ്രേക്ഷകർക്ക് പരിചിത മുഖങ്ങളിൽ ഒന്നു കൂടിയായിരുന്നു. ഇതോടെ താരത്തിന് ആരാധകരുമേറി. സീരിയലിലെ വില്ലത്തിയെങ്കിലും യഥാർഥ ജീവിതത്തിലെ അർച്ചന വെറും പാവമാണെന്ന് ആരാധകർ തിരിച്ചറിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here