കോപ്പ അമേരിക്ക ഫുട്ബാളില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അര്‍ജന്റീനബ്രസീല്‍ സെമിഫൈനല്‍ നാളെ

കോപ്പ അമേരിക്ക ഫുട്ബാളില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അര്‍ജന്റീനബ്രസീല്‍ സെമിഫൈനല്‍ നാളെ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ആറിനാണ് കിക്കോഫ്. വെള്ളി രാത്രി നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലയെ 2-0നു വീഴ്ത്തിയാണ് അര്‍ജന്റീന സെമി ഫൈനലിലെത്തിയത്.അതേസമയം ബ്രസീല്‍ നേരത്തെ പാരഗ്വായെ ഷൂട്ടൗട്ടില്‍ മറികടന്ന് സെമി ഉറപ്പാക്കിയിരുന്നു.

2008 ബെയ്ജിങ് ഒളിമ്ബിക്‌സ് സെമിഫൈനലിലാണ്‌അര്‍ജന്റീനയും ബ്രസീലും അവസാനമായി മുഖാമുഖം വന്നത്. കോപ്പ അമേരിക്കയില്‍ അവസാനം ഏറ്റുമുട്ടിയത് 2007ല്‍ വെനസ്വേലയില്‍ നടന്ന ഫൈനലിലാണ്. മെസ്സി കളിച്ച ആ മത്സരത്തില്‍ അര്‍ജന്റീന 30ത്തിന് പരാജയപ്പെട്ടു. നിലവിലെ സ്ഥിതിയനുസരിച്ച്‌ സെമിഫൈനലില്‍ അര്‍ജന്റീനയെക്കാളും, ബ്രസീലിനാണ് മുന്‍തൂക്കം. മെസി എന്നാല്‍ മാജിക്കല്‍ താരത്തെ ആശ്രയിച്ച്‌ അര്‍ജന്റീന കളത്തിലിറങ്ങുമ്ബോള്‍, ബ്രസീലിനെ സംബന്ധിച്ച്‌ എല്ലാ താരങ്ങളും മികച്ച ഫോമിലാണ് കളിക്കുന്നത്.

മെസ്സിയെന്ന ഒറ്റയാനിലൂടെ അര്‍ജന്റീനയോ ടീം മുന്നേറ്റത്തിലൂടെ കാനറികളോ സെമിയില്‍ ജയിക്കുകയെന്ന് കാത്തിരുന്നു കാണാം. വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലില്‍ ചിലി പെറുവിനെ നേരിടും. കൊളംബിയയെ ഷൂട്ട് ഔട്ടില്‍ 45ന് പരാജയപ്പെടുത്തിയാണ് ചിലി സെമിയിലേക്ക് കടന്നത്. ഉറുഗ്വായെ ഷൂട്ട് ഔട്ടില്‍ 45ന് പരാജയപ്പെടുത്തിയാണ് പെറു സെമിയില്‍ സീറ്റ് നേടിയത്. രാവിലെ ആറിനാണ് മത്സരം ആരംഭിക്കുക

Be the first to comment

Leave a Reply

Your email address will not be published.


*