അദ്ദേഹത്തിൽ നിന്ന് ഇനിയും വെടികെട്ടുകൾ കാണാം; ഇന്ത്യൻ താരത്തെ പിന്തുണച്ചു ലിയാം പ്ലങ്കറ്റ്

ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ ഇന്ത്യന്‍ ടീം വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് മഹേന്ദ്ര സിംഗ് ധോണിയാണ്. മുന്‍ താരങ്ങള്‍ അടക്കം ധോണിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ ജയിക്കാന്‍ വലിയ സ്‌കോര്‍ പിന്തുടരുന്ന ഘട്ടത്തില്‍ ധോണിയുടെ ബാറ്റിംഗാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതെന്ന് ഇവര്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ ധോണിയെ പിന്തുണച്ച്‌ ഇംഗ്ലണ്ടിന്റെ ഭാഗ്യ താരം ലിയാം പ്ലങ്കറ്റ് രംഗത്തെത്തിയിരിക്കുകയാണ്. ധോണി മികച്ച താരമാണെന്ന് പ്ലങ്കറ്റ് പറയുന്നു. അതേസമയം ഗാംഗുലിയും വിവിഎസ് ലക്ഷ്മണും അടക്കമുള്ളവര്‍ ധോണിയുടെ സ്‌റ്റൈലിനെ വിമര്‍ശിക്കുമ്ബോഴാണ് വിദേശ താരത്തിന്റെ പിന്തുണ. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ സാധ്യതകളെ കുറിച്ചും പ്ലങ്കറ്റ് തുറന്ന് പറഞ്ഞു. സമ്മര്‍ദത്തിന്റെ സമയം കഴിഞ്ഞെന്ന് താരം വ്യക്തമാക്കി.

ധോണിയെ വിലകുറച്ച്‌ കാണരുത്

ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങള്‍ നിങ്ങള്‍ ധോണിയുടെ പ്രതിഭ കാണാന്‍ സാധിക്കും. ധോണിയെ ഒരിക്കലു വിലകുറച്ച്‌ കാണരുതെന്നും താരം പറയുന്നു. അടുത്ത കളിയില്‍ ധോണിയുടെ വെടിക്കെട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ കരുത്ത് നിങ്ങള്‍ കുറച്ച്‌ കാണരുത്. അദ്ദേഹത്തിന്റെ കഴിവ് എത്ര മികച്ച കളിക്കാരനാണെന്ന് തെളിയിച്ച്‌ തരുന്നുണ്ടെന്നും പ്ലങ്കറ്റ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*