പ്രളയഭീഷണി അറിയിപ്പ് ലഭിച്ചാല്‍ ഒരു ബാഗില്‍ അവശ്യവസ്തുക്കള്‍ കരുതി വയ്ക്കുക, ഇതില്‍ മരുന്നുകള്‍ ആണ് ഏറെ പ്രധാനം ; – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വന്‍ നാശം വിതച്ച്‌ ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഒമ്ബതായി. വെള്ളപ്പൊക്കത്തില്‍ പ്രധാനം സ്വയംസുരക്ഷ തന്നെയാണ് പ്രധാനമെങ്കിലും ചില കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

1. പ്രളയമുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്.

2. പ്രളയ ഭീഷണി അറിയിപ്പ് ലഭിച്ചാല്‍ ഒരു ബാഗില്‍ ഏറ്റവും അവശ്യവസ്തുക്കള്‍ കരുതി വയ്ക്കുക. ഇതില്‍ മരുന്നുകള്‍ ആണ് ഏറെ പ്രധാനം.

3. മാറി താമസിക്കാന്‍ നിര്‍ദ്ദേശം വന്നാല്‍ ഉടനടി ഇടം മാറുക.

4. പെട്ടെന്നുണ്ടാകുന്ന പ്രളയത്തില്‍ മാറാന്‍ കഴിയാതെ വരുന്നവര്‍ എത്രയും പെട്ടെന്ന് വീടിനുളളില്‍ തന്നെ ഉയര്‍ന്ന സ്ഥലങ്ങളിലേക്കു മാറുക.

5. വീടൊഴിയാന്‍ അറിയിപ്പ് ലഭിച്ചാല്‍ ദയവു ചെയ്ത് അതനുസരിക്കുക.

6. പ്രളയജലം എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്നു മുന്‍കൂട്ടി മാറിത്താമസിക്കുക.

7. വീടുകളില്‍ ചോര്‍ച്ച ഉള്ളവര്‍ മഴക്കാലത്തിനു മുന്‍പായി അവ അടയ്ക്കുക.

8. പ്രളയസാധ്യത ഉള്ളിടങ്ങളില്‍ കഴിയുന്നവര്‍ റേഡിയോ, ടിവി, സോഷ്യല്‍ മീഡിയ അറിയിപ്പുകള്‍ ശ്രദ്ധിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*