നൗഷാദിനെ പ്രശംസിച്ച് തമ്പി ആന്റണി;നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ കൈയിലുള്ളതെല്ലാം നല്‍കിയ നൗഷാദിന് അഭിനന്ദനവും കൈത്താങ്ങുമായി നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി. ബ്രോഡ് വേയില്‍ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശിയായ ഇദ്ദേഹത്തിന് മുമ്പില്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സഹായം ചോദിച്ച് എത്തിയപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കാതെ എല്ലാം സന്തോഷത്തോടെ കൊടുത്തു വിടുകയായിരുന്നു. നൗഷാദിന് താന്‍ 50,000 രൂപ നല്‍കുമെന്നും തമ്പി ആന്റണി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തമ്പി ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

നൗഷാദ്… നൗഷാദ്…
നിങ്ങളുടെ വിശാല മനസ്സിന് ഏതു കഠിനഹൃദയനും പ്രചോദനമേകുന്ന ഹൃദയ വിശാലതക്ക് സാഷ്ടാംഗ പ്രണാമം.നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഞായറാഴ്ച നടന്‍ രാജേഷ് ശര്‍മയും സംഘവും നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് എറണാകുളം ബ്രോഡ് വേയില്‍ വിഭവ സമാഹരണം നടത്തുന്നതിനിടയ്ക്കാണ് നൗഷാദിന്റെ അടുക്കലുമെത്തിയത്. തന്റെയൊപ്പം അവരെയും കൂട്ടി പെരുന്നാള്‍ കച്ചവടത്തിനായി മാറ്റി വെച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നൗഷാദ് ചാക്കില്‍ നിറച്ചുനല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*