ശ്രീലങ്കയെ തകർത്തു ഓസീസ് മുന്നേറ്റം

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഓസ്‌ട്രേലിയക്ക് 87 റണ്‍സ് ജയം. ഓസീസിന്‍റെ 334 റണ്‍സ് പിന്തുടര്‍ന്ന ലങ്ക മികച്ച തുടക്കത്തിന് ശേഷം 45.5 ഓവറില്‍ 247ല്‍ പുറത്തായി. ദിമുത് കരുണരത്‌നെയും കുശാല്‍ പെരേരയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും നാല് വിക്കറ്റുമായി സ്റ്റാര്‍ക്കും മൂന്ന് പേരെ പുറത്താക്കി റിച്ചാര്‍ഡ്‌സണും ലങ്കയെ തളച്ചു. നായകന്‍ ഫിഞ്ചിന്‍റെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗില്‍ സ്വപ്‌നതുല്യമായ തുടക്കം ലങ്കയ്‌ക്ക് ദിമുത് കരുണരത്‌നെയും കുശാല്‍ പെരേരയും നല്‍കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പേരെര 52 റണ്‍സില്‍ പുറത്തായപ്പോള്‍ ദിമുത് സെഞ്ചുറിക്കരികെ 97ല്‍ വീണു. സ്റ്റാര്‍ക്ക് നാലും റിച്ചാര്‍ഡ്‌സണ്‍ മൂന്നും കമ്മിന്‍സ് രണ്ടും ബെഹ്‌റന്‍ഡോര്‍ഫ് ഒരു വിക്കറ്റും വീഴ്‌ത്തി.

Be the first to comment

Leave a Reply

Your email address will not be published.


*