ഗര്‍ഭനിരോധന ഉറയില്‍ സ്വര്‍ണക്കടത്ത്; ഉരുക്കിയപ്പോള്‍ ലഭിച്ചത് 845 ഗ്രാം തങ്കം

പാലക്കാട് : കോണ്ടത്തിനുള്ളില്‍ കളിമണ്‍ മിശ്രിതത്തില്‍ കള്ളക്കടത്ത് . സ്വര്‍ണത്തരികള്‍ ഉരുക്കിയപ്പോള്‍ കസറ്റംസ് അധികൃതര്‍ കണ്ണുമിഴിച്ചു. ഷാര്‍ജയില്‍നിന്നു തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കള്ളക്കടത്തു നടത്തിയ ദ്രാവക രൂപത്തിലുള്ള സ്വര്‍ണം ഉരുക്കിയപ്പോള്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗത്തിനു കിട്ടിയത് 845 ഗ്രാം തനി തങ്കം. വിപണിയില്‍ 27.65 ലക്ഷം രൂപ വിലമതിക്കുന്നതാണിത്.

പ്രത്യേക തരം കളിമണ്‍ മിശ്രിതം, രാസവസ്തുക്കള്‍ എന്നിവയില്‍ തരികളാക്കിയ തങ്കം ചേര്‍ത്തു ഗര്‍ഭനിരോധന ഉറയിലാക്കിയാണു കള്ളക്കടത്തു നടത്തിയത്. ആറു മണിക്കൂറോളം നീണ്ട പരിശ്രമങ്ങള്‍ക്കു ശേഷമാണ് മിശ്രിതത്തിലെ സ്വര്‍ണം കസ്റ്റംസ് വേര്‍തിരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*