ട്രോളർമാരെ കുറിച്ച് വെട്ടിതുറന്നു പറഞ്ഞു ഉപ്പും മുളകിലെ താരം അശ്വതി നായർ

0
4208

ഫ്ലവർസ് ചാനലിൽ ഹൈ റേറ്റിങ്ങിൽ പോകുന്ന ഒരു പരിപാടിയാണ് ഉപ്പും മുളകും. അതിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു സാധാരണ കുടുബത്തിൽ നടക്കുന്നത് എന്താണോ അതാണ് ആ പരമ്പരയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതു കൊണ്ടാണ് മറ്റ് പരമ്പരകളിൽ നിന്ന് വേറിട്ടു നിൽക്കുന്നത്.

ഈ പരമ്പരയിലെ പ്രധാന നടിയാണ് അശ്വതി നായർ.റേഡിയോ ജോക്കിയായിരുന്ന താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത് ഉപ്പും മുളകിലൂടെയാണ്.പൂജ ജയറാം എന്ന കഥാപാത്രമാണ് പരമ്പരയിൽ താരം വേഷമിടുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് നിരവധി ആരാധകരെ താരത്തിന് നേടിയെടുക്കാവാൻ സാധിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് ഒരു അഭിമുഖത്തിൽ അശ്വതി പറഞ്ഞ വാക്കുകളാണ്. ട്രോളിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെ

ട്രോൾ ഉണ്ടാക്കുന്നവർ അത് അവരുടെ വിനോദത്തിനു വേണ്ടിയാണ്.ഞാനും തമാശയായിട്ടാണ് ഇതിനെ കാണുന്നത്. ഇതിനെ കുറിച്ച് അധികം ചിന്തിക്കേണ്ട ആവശ്യമില്ല എന്നാണ് താരം പറഞ്ഞത്.താരത്തിന്റെ മറ്റ് ഇഷ്ടങ്ങൾ അഭിമുഖത്തിൽ വെക്തമാക്കിയിട്ടുണ്ട്.ഇൻസ്റ്റഗ്രാമിൽ ഒരുപാട് ഫോള്ളോവെർസാണ് താരത്തിനുള്ളത്.


ashwathy nair

ashwathy nair