ഫ്ലവർസ് ടീവിയിൽ ഹൈ റേറ്റിംഗ് സംപ്രേഷണം ചെയുന്ന ഒരു പരിപാടിയാണ് ഉപ്പും മുളകും. പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും വൻ ആരാധകരാന്നുള്ളത്.മറ്റ് പരമ്പരകളിൽ നിന്നും ഏറെ വേറിട്ട ഒരു പരമ്പരയാണ് ഉപ്പും മുളകും. സാധാരണ കുടുബത്തിൽ നടക്കുന്ന കാര്യങ്ങളാണ് പരമ്പരയിൽ അവതരിപ്പിക്കുന്നത്.നല്ല പിന്തുണയാണ് ആരാധകരിൽ നിന്നും ഓരോ കഥാപാത്രങ്ങൾക്കും ലഭിക്കുന്നത്.പരമ്പരയിലെ പ്രധാന കഥാപാത്രമായിരുന്നു ജൂഹി റുസ്തഗി.ലച്ചു എന്ന കഥാപാത്രമായിരുന്നു ജൂഹി അവതരിപ്പിച്ചത്. ജൂഹി എന്ന പേരിനെക്കാളും ഏറെ പ്രശക്തയുള്ളത് ലച്ചുയെന്ന പേരിനാണ്.

എന്നാൽ കുറച്ചു മാസങ്ങൾക്ക് മുമ്പ് ഈ താരം പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് ലച്ചു എന്ന കഥാപാത്രമായി വന്ന നടിയാണ് അശ്വതി നായർ.ചുരുങ്ങിയ സമയം കൊണ്ടാണ് താരം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്.മികച്ച അഭിനയമാണ് നടി പരമ്പരയിൽ കാഴ്ച്ചവെക്കുന്നത്.സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ് താരം. അതുകൊണ്ട് തന്നെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് താരം ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല.എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു കുട്ടിയെ പിടിച്ചു നിൽക്കുന്ന ചിത്രമാണ് ആരാധകരുമായി പങ്കുവെച്ചത്.

ആദ്യമായിട്ടാണ് ഒരു കുട്ടിയുമായിട്ടുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അശ്വതി ആരാധകരുടെ മുന്നിൽ എത്തുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്.സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് അശ്വതിയുടെ പുത്തൻ ചിത്രങ്ങൾ.