വീണ്ടും ഞെട്ടിച്ചു ഉപ്പും മുളകും താരം അശ്വതി നായർ

0
7889

മലയാളം മിനി സ്ക്രീൻ പ്രേക്ഷകർ ഏറേ ആഘോഷത്തോടെ സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. ഒരുപാട് ആരാധകരുള്ള ഉപ്പും മുളകും പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് വളരെ പ്രിയങ്കരമാണ്. കുറച്ച് മുമ്പ് പരമ്പരയിലേക്ക് പുതിയതായി വന്ന കഥാപാത്രമാണ് പൂജ.

അശ്വതി നായർ എന്ന താരമാണ് പൂജയായി അരങ്ങുതകർക്കുന്നത്. നൃത്തവും സൈക്ലിങുമാണ് പൂജയുടെ ഹോബി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന അശ്വതിയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. അശ്വതി സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്ലാമറസ് ലൂക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് വൈറലാക്കി.