സച്ചിയുടെ സംവിധാനത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ പ്രിത്വിരാജും ബിജുമേനോനും തകർത്തു അഭിനയിച്ച ഒരു സിനിമയാണ് അയ്യപ്പനും കോശിയും.സിനിമയിൽ ഒരു പെൺ പോലീസ് കഥാപാത്രം അഭിനയിച്ച നടിയെ എത്ര ആളുകൾക്ക് ഓർമ ഉണ്ട്. പോലീസ് കഥാപാത്രം തകർത്തു അഭിനയിച്ച നടിയാണ് ധന്യ അനന്യ.

ഒറ്റ രംഗത്തിലൂടെ ഏറെ ജനശ്രെദ്ധ നേടിയ താരമാണ് ധന്യ.സിനിമയിൽ നൂറു ശതമാനവും നീതി പുലർത്തിയ ഒരാളാണ് ധന്യ.സിനിമയിൽ പ്രിത്വിരാജിനെ ആട്ടുന്ന ഒരു സീനായിരുന്നു ധന്യ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. നിറഞ്ഞ കൈയടിയായിരുന്നു സിനിമ പ്രേക്ഷകരിൽ നിന്നും ഉണ്ടായത്.

സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ മ്യൂസിക് മേഖലയിലും ഷോർട് ഫിലിമിലും താരം നല്ല സജീവമായിരുന്നു. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരം ഉത്തർപ്രദേശിലായിരുന്നു ജനിച്ചത്.എന്നാൽ അയ്യപ്പനും കോശിക്കും ശേഷം വിജയകരമായ ഓടിക്കൊണ്ടിരിക്കുന്ന ഓപ്പറേഷൻ ജാവയിൽ ഒരു നല്ല കഥാപാത്രം ചെയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ധന്യ.തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെക്കാറുണ്ട്. ധന്യ പങ്കുവെച്ച നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സൈബർ ലോകത്ത് തരംഗമായിരുന്നത്.എന്നാൽ ഇത്തവണ മറ്റൊരു ചിത്രമാണ് വൈറലാവുന്നത്. വ്യത്യസ്‌ത ഭാവത്തിലും വേഷത്തിലുമാണ് താരത്തെ കാണാൻ സാധിക്കുന്നത്. ഒരുപാട് ലൈക്സും മികച്ച അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.