മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെയാണ് ഭാവന. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചതുപോലെയാകും മലയാളി പ്രേക്ഷകര്‍ക്ക് ബാംഗ്ലൂരില്‍ താമസിക്കുന്ന ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഭാവനയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഞ്ഞ ചുരിദാര്‍ അണിഞ്ഞ് ഭാവന മനോഹരിയായിട്ടുള്ള ഫോട്ടോകളാണ് ഇത്.

ലോക്ക് ഡൗണ്‍ കാലത്ത് ഇൻസ്റ്റാഗ്രാമില്‍ സജീവമായ ഭാവന തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ടായിരുന്നു.

ഏറ്റവും ഇഷ്‍ടപ്പെട്ട ഫോട്ടോ സീരിസില്‍ ഒന്ന് എന്ന് പറഞ്ഞ് അടുത്തിടെ പോലും ഭാവന ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു

നവീനുമായി, 2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൌഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.

സുഹൃത്ത് രമ്യാ നമ്പീശനൊപ്പം ന്യൂയോര്‍ക്കില്‍ പോയതിന്റെ ഓര്‍മ അടുത്തിടെ ഫോട്ടോകളിലൂടെ പങ്കുവെച്ചിരുന്നു ഭാവന.

ക്രൂരമായ ലോകത്തിനെതിരെയുള്ള കവചമാണ് സന്തോഷകരമായ ആത്മാവ് എന്നാണ് ഭാവന ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

പ്രണവ് രാജ് ആണ് ഫോട്ടോ സീരിസ്‍ ചെയ്‍തിരിക്കുന്നത്.

മഞ്ഞ ചുരിദാര്‍ ധരിച്ച് അതിസുന്ദരിയായിട്ടാണ് ഫോട്ടോയില്‍ ഭാവനയെ കാണാനാകുന്നത്.

മനസ് നിറഞ്ഞ് ചിരിക്കുകയാണ് ഫോട്ടോകളില്‍ ഭാവന. ഭാവനയുടെ ചിരി നിറഞ്ഞ മുഖം കാണുന്ന ആരാധകര്‍ പറയുന്നതും എന്നും സന്തോഷത്തോടെ ഇരിക്കട്ടെയെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here