സിറാജിന്റെ മികവിൽ കൊൽക്കത്തയെ അടിച്ചൊതുക്കി ബാംഗ്ളൂർ

0
20

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അനായാസ വിജയവുമായി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫിന് തൊട്ടടുത്ത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 85 റണ്‍സിന്‍റെ വിജയലക്ഷ്യം ബാംഗ്ലൂര്‍ 13.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 25 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കാലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.

സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 84/8, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 13.3 ഓവറില്‍ 85/2.ജയത്തോടെ മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി 10 കളികളില്‍ 14 പോയന്‍റുമായി ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്തെത്തി.10 കളികളില്‍ എട്ട് പോയന്‍റുള്ള കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തന്നെയാണ്.

തുടക്കം കസറി, ഒടുക്കവും

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂരിനെ വിറപ്പിക്കാന്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കായില്ല. പാറ്റ് കമിന്‍സിനെയും പ്രസിദ്ധ് കൃഷ്ണയെയും വരുണ്‍ ചക്രവര്‍ത്തിയെയും അനായാസം നേരിട്ട ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും പവര്‍പ്ലേയില്‍ തന്നെ ബാംഗ്ലൂരിനെ 44 റണ്‍സിലെത്തിച്ചു. പവര്‍പ്ലേ പൂര്‍ത്തിയായശേഷം ആദ്യമായി പന്തെറിയാനെത്തിയ ലോക്കി ഫെര്‍ഗൂസന്‍ ആരോണ്‍ ഫിഞ്ചിനെ(16) മടക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സേ നേടാനായുള്ളഉ. 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. നാലോവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സിറാജും രണ്ട് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലുമാണ് കൊല്‍ക്കത്തയെ എറിഞ്ഞിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here