സിനിമ നടിയും നഴ്സുമായ ശിഖയുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നത്

0
2365

അഭിനയ രംഗത്ത് നിന്ന് സീരിയൽ നടി ശിഖ അവധി എടുത്തത് കോവിഡ് രോഗികൾക്ക് വേണ്ടി. എന്നാൽ ഇപ്പോൾ തളർന്നു കിടപ്പിൽ. പഠിച്ചത് നഴ്സിംഗ് ആയിരുന്നു. ആതുര സേവ രംഗത്ത് നിന്നവർ അഭിനയ രംഗത്ത് എത്തി. വളരെ എളുപ്പത്തിൽ ജന പ്രിയ നായികയുമായി.

2014 ഇൽ ഡൽഹിയിലെ മഹാവീർ മെഡിക്കൽ കോളേജിൽ നിന്നായിരുന്നു നഴ്സിങ്ങിൽ ബിരുദം നേടിയത്. ജോലിയിൽ നിന്ന് അവധി എടുത്ത് അഭിനയിക്കാൻ എത്തി. സഞ്ജയ്‌ മിശ്രയുടെ കാഞ്ചലി ലൈഫ് ഈസ്‌ ലോ എന്ന സിനിമയിലെ പ്രധാന വേഷത്തോടെയാണ് ശിഖ ശെരിക്കും താരമാകുന്നത്.

അതിനു ശേഷം ഷാരുഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും,തപ്സി പന്നുവിന്റെ റണ്ണിംഗ് ഷാദി എന്ന സിനിമയിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. സിനിമയിൽ എത്തും മുൻപ് അഞ്ചു വർഷത്തോളം ഡൽഹിയിലെ സഫ്ത്തർ ജങ് ആശുപത്രിയിലെ നഴ്സ് ആയിരുന്നു ശിഖ മൽഹോത്ര.

അഭിനയത്തിൽ സജീവമായി നിൽക്കുമ്പോ ആണ് കോവിഡ് എന്ന മഹാമാരി എത്തുന്നത്. തുടക്കത്തിൽ ഡൽഹിയെ പിടിച്ചുലച്ച മഹാമാരി നിരവധി ആളുകളെ മരണത്തിന്റെ വഴിയിലേക്ക് കൊണ്ട് പോകാൻ തുടങ്ങിയതോടെ ആശുപത്രിയിൽ സേവനം ചെയ്യാൻ താൻ പഠിച്ച നഴ്സിംഗ് വേഷവും അണിഞ്ഞു അഭിമാനത്തോടെ ചെന്നു. അന്നവർ ചെയ്ത കർമത്തിന്റെ വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഇപ്പോൾ വേദനിക്കുന്ന വാർത്തകൾ ആണ് ശിഖ എന്ന മാലാഖയെ കുറിച്ച് വരുന്നത്.

കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ ഒക്ടോബറിൽ ശിഖയെയും കോവിഡ് പിടി കൂടി. ആ മാസത്തെ ചികിത്സ പൂർത്തി ആയെങ്കിലും അവർക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. പക്ഷഘാതം പിടി കൂടിയ അവരിപ്പോ നരകയാഥന അനുഭവിക്കുകയാണ്.മുബൈ കൂപ്പർ ആശുപത്രിയിലാണ് വെള്ളി വെളിച്ചം വിട്ട് സേവന പാതയിൽ എത്തിയ ശിഖ എന്ന മാലാഖയിപ്പോൾ. പ്രാർത്ഥിക്കുക എല്ലാം വേഗം ശെരിയാവാൻ.