നേരെ നിന്നാൽ മാത്രമേ എന്റെ പൊക്കത്തിനു ഒപ്പം എത്തുകയുള്ളു;ദിലീപിനെ കുറിച്ച് മംത പറയുന്നു

0
134

മലയാളം സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് ജനപ്രിയ നായകൻ ദിലീപും താര സുന്ദരി മംമ്താ മോഹൻദാസും. മാത്രമല്ല ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം വമ്പൻ ങിറ്റുകളാക്കിയ ഭാഗ്യ ജോഡികൾ കുടിയാണ് ഇരുവരും.

ഇരുവരും ഒന്നിച്ചെത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. പാസഞ്ചർ, മൈ ബോസ്, ടു കൺട്രീസ്, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. മൈ ബോസ്, ടു കൺട്രീസ് തുടങ്ങിയ സിനിമകൾ കൂടി പുറത്തുവന്നതോടെയാണ് മംമ്ത ദിലീപ് കെമിസ്ട്രിയെ പ്രേക്ഷകർ ഏറ്റെടുത്തത്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിലെ ഹാസ്യരംഗങ്ങൾ കണ്ട് തിയേറ്ററിൽ പൊട്ടിച്ചിരി മുഴങ്ങിയിരുന്നു.

പാസഞ്ചറിൽ തുടങ്ങിയ ബന്ധം ഇപ്പോഴും നല്ല രീതിയിൽ നിലനിൽക്കുന്നു. ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് മംമ്ത പറയുന്നതിങ്ങനെ, സിനിമയിൽ ഞങ്ങൾ അടികൂടുന്ന കഥാപാത്രങ്ങളായിരുന്നു.
ദിവസം മുഴുവൻ വഴക്കിടുന്ന ഞങ്ങൾ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല. നല്ല സുഹൃത്തുക്കളാണ്.

അടികൂടിക്കൂടിയാണ് സുഹൃത്തുക്കളായത്. ആ സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ട്. ഈ ചിത്രങ്ങളിലാണ് ഞങ്ങൾക്ക് ഞങ്ങളുടെ കഴിവുകളും ദൗർബല്യങ്ങളും തിരിച്ചറിയാനായത്. അത് ഞങ്ങളുടെ സൗഹൃദത്തെ രൂപപ്പെടുത്തി. മൈബോസിന്റെ സ്‌ക്രിപ്റ്റിൽ ഞങ്ങൾക്ക് ഒരുപാട് പെർഫോം ചെയ്യാനുളള കാര്യങ്ങളുണ്ടായിരുന്നു.

ദിലീപേട്ടനും ഞാനും തമ്മിൽ ചില കാര്യങ്ങളിൽ വ്യത്യാസങ്ങളുണ്ട്. ഒന്നാമത് ഞാൻ കുറച്ച് വെസ്റ്റേണൈസ്ഡ് ആണ്. എന്റെ ശക്തി ഇംഗ്ലീഷാണ് മലയാളമല്ല. എന്നാൽ ദിലീപേട്ടൻ ഒട്ടും വെസ്റ്റേണൈസ്ഡ് അല്ല, ദിലീപേട്ടന്റെ സ്‌ട്രെങ്ത് മലയാളം ആണ്.

കാണാനും ഞങ്ങൾ തമ്മില്, ഇപ്പോ ദിലീപേട്ടൻ ഒന്ന് നേരെ നിന്നാൽ മാത്രമേ എന്റെ ഉയരത്തില് വരുളളൂ. സോ ഇത്തരത്തിലുളള ചില വ്യത്യാസങ്ങൾ ഞങ്ങൾ തമ്മിലുണ്ട്. അപ്പോ എന്ത് വേണമെങ്കിലും അങ്ങോട്ട് എടാ പോടാ അങ്ങനെയൊക്കെ സംസാരിക്കാം. ഇപ്പോ എന്തുണ്ടെങ്കിലും ഉളളത് പോലെ ഞാൻ അദ്ദേഹത്തോട് പറയും.അപ്പോ അത് പുളളി അംഗീകരിക്കുന്നില്ലെങ്കിൽ ഉളളത് പോലെ ഇങ്ങോട്ടും പറയും.

2003ൽ ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മയൂഖത്തിലൂടെയാണ് മംമ്താ മോഹൻദാസ് വെള്ളിത്തിരയിലെത്തിയത്. മയൂഖത്തിനു ശേഷം 2006ൽ ബസ്സ് കണ്ടക്ടർ, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ., ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

തുടക്കത്തിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു. 2007ൽ ബിഗ് ബി എന്ന മലയാളചിത്രത്തിലും ഏതാനും തെലുങ്കു, കന്നട ചിത്രങ്ങളിലും അഭിനയിച്ചു.
2009ൽ പാസ്സഞ്ചർ, കഥ തുടരുന്നു, നിറക്കാഴ്ച എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നടിയായും സഹനടിയായും താരം തിളങ്ങി. അൻവർ, റെയ്സ്, മൈ ബോസ്, ടു കൺട്രീസ്, തോപ്പിൽ ജോപ്പൻ എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്.

ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ചതാക്കാൻ അങ്ങേയറ്റം പരിശ്രമിക്കുന്ന അഭിനേത്രിയുടെ പല സിനിമകളും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്നവയാണ്. മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം നായികയായി അഭിനയിക്കാനുള്ള ഭാഗ്യം മംമ്തയെ തേടിയെത്തിയിട്ടുണ്ട്.