മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു അഭിനേത്രിയാണ് ഗായത്രി സുരേഷ്. ചെന്നൈയിലെ ആർ ബി എസ് ബാങ്കിൽ ഉദ്യോഗസ്ഥ ആയ ഗായത്രി ലീവ് എടുത്തിട്ടാണ് സിനിമയിൽ അഭിനയിക്കുന്നത്.92 ഇൽ തൃശൂരിൽ ആണ് ഗായത്രി ജനിച്ചത്. വിദ്യാഭ്യാസ കാലം മുതലേ ഗായത്രിക്ക് മോഡലിങ്ങിനോട് വലിയ താല്പര്യമായിരുന്നു. അങ്ങനെയാണ് ഗായത്രി വിനോദ രംഗത്തേക്ക് ചുവടു വെക്കുന്നത്.

2014 ഇൽ ഫെമിന മിസ്സ്‌ കേരളയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഗായത്രി ജന ശ്രദ്ധ ആകർശിക്കുവാൻ തുടങ്ങി. തൊട്ടടുത്ത വർഷം തന്നെ സിനിമയിലേക്ക് ക്ഷണം ലഭിച്ചു.ജമ്‌നാപ്യാരി ആയിരുന്നു ആദ്യ ചിത്രം. ചാക്കോച്ചന്റെ നായികയായി വന്ന ഗായത്രിയുടെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം ഒട്ടേറെ സിനിമകളിലേക്ക് ഗായത്രി കാസ്റ്റ് ചെയ്യപ്പെട്ടു.

2017 എന്ന വർഷം ഗായത്രിയുടെ ആയിരുന്നു എന്ന് തന്നെ പറയാം. ആ വർഷം നാല് സിനിമകളിൽ ആണ് നടിയായി അഭിനയിച്ചത്. അതിൽ ഒരു മെക്ക്സിക്കൻ അപാരത, സഖാവ്, വർണ്ണ്യത്തിൽ ആശങ്ക എന്നീ സിനിമകൾ നല്ല വിജയം കൈവരിച്ചു.4g എന്ന ഒരു തമിഴ് സിനിമയിൽ ഗായത്രി ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഒപ്പം ലവ്വർ, ഹീറോ ഹീറോയിൻ എന്നീ തെലുങ്കു സിനിമകളിലേക്കും ഗായത്രിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

അഭിരാമി എന്ന മലയാള സിനിമയിലാണു ഗായത്രി അവസാനമായി പ്രത്യക്ഷപെട്ടത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. ഏതാണ്ട് ഇരുപതോളം സിനിമകളിൽ ഗായത്രി നായികയായി അഭിനയിച്ചു കഴിഞ്ഞു. അഭിമുഖങ്ങളിൽ നടി നടത്തുന്ന ചില പരാമർശങ്ങൾ ട്രോളന്മാർ ഏറ്റെടുക്കാറുണ്ട്.

കഴിഞ്ഞയിടെ ഒരഭിമുഖത്തിൽ വിവാഹത്തിന് മുമ്പുള്ള ബന്ധം ഒരു തെറ്റല്ല എന്ന് ഗായത്രി തുറന്നു പറച്ചിൽ നടത്തിയിരുന്നു. പിന്നീട് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രേക്ഷകർ ആണ് രംഗത്ത് വന്നത്. ഒടുവിൽ തന്റെ പ്രസ്താവനയിൽ നിന്നും ഗായത്രി പിന്മാറുകയും ചെയ്തു. എന്നാൽ ഈ അടുത്ത സമയത്ത് ഒരു യൂട്ടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രീ മരിയേറ്റൽ ബന്ധം ഒരു തെറ്റല്ല എന്ന് താരം വീണ്ടും ആവർത്തിക്കുക ഉണ്ടായി. താൻ അങ്ങനെ ഒരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാൽ അത് തെറ്റാണ് എന്ന് പറയുവാനും കഴിയില്ല. അത് കൊണ്ട് തന്നെ പ്രി മരിയേറ്റൽ ബന്ധം ഒരു തെറ്റല്ല എന്ന രീതിയിൽ ആണ് താരം പ്രതികരിച്ചത്.


gayathri_r_suresh

gayathri_r_suresh