സുന്ദരികുട്ടിയായി 96-ലെ ജാനു ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

0
55

തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനാണ് വിജയ് സേതുപതി. വിജയ് സേതുപതി പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയായിരുന്നു 96. തൃഷയാണ് നായികയായി സിനിമയിൽ എത്തുന്നത്. സിനിമയിലെ തൃഷയുടെ ചെറുപ്പകാലമായി അഭിനയച്ച ജാനുവിനെ ഇന്നും ഒരു സിനിമപ്രേമിക്കും മറക്കാൻ സാധിക്കില്ല.

ജാനുവായി സിനിമയിൽ എത്തുന്നത് ഗൗരി കിഷനാണ്.മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് പിന്നീട് അങ്ങോട്ട് നിരവധി സിനിമകൾ തേടി വന്നു.സണ്ണി വെയ്ൻ നയനകനായി എത്തുന്ന അനുഗ്രഹിതൻ ആന്റണി എന്ന സിനിമയിൽ നായികയായി എത്തുന്നത് ഗൗരിയാണ്.ദളപതി വിജയ് നായകനാകുന്ന മാസ്റ്റർ എന്ന സിനിമയിൽ ഒരു കഥാപാത്രമായി താരം എത്തുന്നുണ്ട്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാവുന്നത് താരം പങ്കുവെച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ. നിരവധി ലൈക്സും കമന്റ്‌സുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരം പ്രേത്യക്ഷപെട്ടിട്ടുള്ളത്.

മൂഡ് ഇൻഡിഗോ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.ബ്ലു മാലാഖ എന്നീ പേരുകൾ കൊണ്ട് താരത്തെ വിശേഷിപ്പിച്ച ആരാധകാറുണ്ട്. എന്തായാലും താരത്തിന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.