അപ്പോൾ ഞാൻ സൈസ് ഒന്നും നോക്കിയില്ല, എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു അങ്ങ് ചെയ്തു

0
6760

ചെറിയ കുട്ടികൾ മുതൽ പ്രായം ആയവർ വരെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും ഓരോ താരങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയുന്നത്.പലരുടെയും മോഡൽ ചിത്രങ്ങളാണ് ഇന്ന് ഏറെ ജനശ്രെദ്ധ നേടുന്നത്.ബിഗ്സ്‌ക്രീനും മിനിസ്ക്രീൻ താരങ്ങൾ ഉൾപ്പടെ നിരവധി സാധാരണ ആളുകൾ വരെ മോഡലിംഗ് രംഗത്ത് എത്തികൊണ്ടിരിക്കുകയാണ്.സമൂഹ മാധ്യമങ്ങൾ ഭരിക്കുന്നത് അവർ ആണെന്ന് വേണമെങ്കിൽ പറയാം.എന്നാൽ മോഡൽസായി എത്തുന്നവരെ കുറിച്ച് ഒരു സങ്കൽപ്പം ഉണ്ട്.

വെളുത്ത നിറമുള്ള ശാരീരികം ഉള്ളതും മോഡേൺ വേഷത്തിൽ എത്തുന്ന തരമായിരിക്കണം എന്നാണ്.ആ ഒരു കാഴ്ചപ്പാട് സീറോ സൈസിൽ കാണപ്പെട്ടിരുന്ന ഇത്തരം മോഡലുകളിൽ നിന്നും വ്യത്യസ്തമാക്കാൻ ശ്രമിക്കുകയാണ് ഹസി ഗാസി.തന്റെ മോഡൽ ഫോട്ടോഷോപ്പോറ്റുകളിലൂടെ ഈ പറഞ്ഞ കാര്യങ്ങൾ തിരുത്തി കുറിക്കുകയാണ് താരം.പ്ലസ്‌ മോഡലുകൾക്ക് ഉത്തമ ഉദാഹരണമായി എടുത്ത് കാണിക്കാവുന്ന ഒരു മോഡൽ എന്ന ഉപരി മലയാള സിനിമയിലും മിനിസ്ക്രീനിലും അറിയപ്പെടുന്ന ഡബ്ബിങ് അര്ടിസ്റ്റ് കൂടിയാണ് താരം.

എന്നാൽ ഈ ആർട്ടിസ്റ്റിനെ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയത് എന്നും എന്റെ മൊയ്തീനിലെ പാർവതിയുടെ കാഞ്ചനമാല എന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലൂടെയായിരുന്നു.തന്റെ മനോഹര ശബ്ദം തിരിച്ചറിഞ്ഞ സവിധായകനാണ് ഡബ്ബിങ് അര്ടിസ്റ്റ് എന്ന മേഖലയിൽ തിളങ്ങാൻ സാധിക്കുമെന്ന് പ്രചോദനം നൽകിയത് എന്ന് താരം പറയുന്നു.

കഴിഞ്ഞ ദിവസം സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കല്യാണം കഴിഞ്ഞവർക്കും അമ്മമാർ ആയിരിക്കണവർക്കും മോഡൽ ആകാൻ സാധിക്കില്ല എന്നത് തെറ്റായ ധാരണയാണ് എന്നും വണ്ണം കൂടുതൽ ഉള്ള ആർക്കും മോഡൽ ആകാമെന്ന് ഇന്നത്തെ കാലത്തിൽ കഴിയുമെന്ന് താരം പറഞ്ഞത്.

ചിത്രങ്ങളുടെ ഉറവിടം ഹസി ഖാസി ഇൻസ്റ്റാഗ്രാം അക്കൗണ്ട്