അവസരത്തിനായി കിടക്ക പങ്കിട്ടാലും ചില സംവിധായകർ പിറ്റേ ദിവസം കണ്ട ഭാവം നടിക്കില്ല

0
12919

അല്ലു അർജുൻ നായകനായി എത്തിയ സൺ ഓഫ് സത്യ മൂർത്തിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഇല്യാന ദിക്രൂസ്. നിരവധി സിനിമകളിൽ അഭിനയിച്ച ഈ ബോളിവുഡ് താരം സിനിമയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ പറ്റി തുറന്നു പറയുകയാണ്. ചിലർ സിനിമയിൽ അവസരം ലഭിക്കാൻ എന്തിനും തയ്യാറായി മുന്നോട്ട് വരും. നിർമാതാക്കൾ പറയുന്നതെല്ലാം ചെയ്ത് കഴിഞ്ഞാലും രണ്ടു ദിവസം കഴിഞ്ഞു ചാൻസിനു വേണ്ടി നിർമാതാവിനെ സമീപിക്കുമ്പോൾ ആരാണ് എന്ന ചോദ്യം ആണ് കേൾക്കേണ്ടി വരുന്നതെന്ന് ഇല്യാന ഡിക്രൂസ് പറഞ്ഞു.

www.hqhdwallpapers.com

കിടക്ക പങ്കിട്ടാലും പിന്നീട് കണ്ടാൽ കണ്ട ഭാവം കാണിക്കില്ല. സഹകരിച്ചാലും അതിനെതിരെ പ്രതികരിച്ചാലും അവസരം ലഭിക്കണമെന്നില്ലന്നും ബോളിവുഡിൽ ഇതിനു ഒരുപാട് പേർ ഇരയാകുന്നുണ്ടെന്നും ഇല്യാന വെളിപ്പെടുത്തുന്നു. ബോളിവുഡിൽ ആദ്യമായി എത്തിയ ഒരു സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റിനോട് ഒരിക്കൽ ഒരു നിർമാതാവ് മോശമായി പെരുമാറിയെന്നും എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ തനിക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലന്നും നിന്റെ അഭിപ്രായത്തിനാണ് ഇവിടെ വിലയെന്നും ജൂനിയർ ആർട്ടിസ്റ്റിനെ ഉപദേശിച്ചെന്നു ഇല്യാന കൂട്ടിച്ചേർത്തു.

പല നിർമാതാക്കളും ഇങ്ങനെയാണ്. എന്ത് വേണമെന്ന് തിരഞ്ഞെടുക്കാമെന്നു ഇല്യാന പറയുന്നു.സ്ത്രീകൾ ശബ്ദം ഉയർത്തിയാൽ ഇതിനൊരു മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇല്യാന പറഞ്ഞു